ജലപ്രളയം മനുഷ്യ നിര്‍മ്മിതിയെന്ന് വിഡി സതീശന്‍ ; മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു; രക്ഷാപ്രവര്‍ത്തനം വെള്ളമിറങ്ങിക്കഴിഞ്ഞപ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

ജലപ്രളയം മനുഷ്യ നിര്‍മ്മിതിയെന്ന് വിഡി സതീശന്‍ ; മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു; രക്ഷാപ്രവര്‍ത്തനം വെള്ളമിറങ്ങിക്കഴിഞ്ഞപ്പോള്‍

തിരുവനന്തപുരം: കേരളം മുങ്ങിത്താണ ജലപ്രളയം കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കിപത്രമാണെന്ന് പ്രതിപക്ഷം. വേലിയേറ്റ സമയത്ത് ഡാമുകള്‍ തുറന്നു വിട്ടത് പ്രതിസന്ധിയുടെ ആഴം കൂട്ടിയെന്നും വേലിയറക്കത്തില്‍ വേണം ഡാമു തുറക്കാന്‍ എന്ന പ്രാഥമിക വിവരം പോലും ഇല്ലാത്ത ഉദ്യോഗസ്ഥരാണ് ഡാം തുറന്നു വിട്ടതെന്നും ഡാം മാനേജ്മെന്റിന്റെ എബിസിഡി അറിയാത്തവരെ അക്കാര്യം ഏല്‍പ്പിച്ചത് ആരാണെന്ന് പ്രതിപക്ഷ എംഎല്‍എ വിഡി സതീശന്‍ ചോദിച്ചു.

ദുരന്ത നിവാരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത് വെള്ളമിറങ്ങിയ ശേഷമായിരുന്നെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കേന്ദ്രസേനയ്ക്ക് ബോട്ട് പോലും രാജസ്ഥാനില്‍ നിന്നും കൊണ്ടുവരേണ്ടി വന്നെന്നും സതീശന്‍ ആരോപിച്ചു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ വെള്ളം തുറന്നുവിടാന്‍ ആവശ്യപ്പെട്ടതാണ് ജലവിഭവ വകുപ്പ് മന്ത്രി അനുവദിച്ചില്ല. മഴ ശക്തമായപ്പോള്‍ രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഡാമുകള്‍ തുറന്നുവിട്ടു.

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു വന്നിട്ടും വേണ്ട രീതിയില്‍ പെരുമാറാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.കെടുകാര്യസ്ഥതയുടെ ബാക്കിപത്രമാണ് ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ നാലു ദിവസത്തോളം അനേകര്‍ക്ക് വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടാക്കിയത്. ക്യാമ്പില്‍ സുഖം ഇല്ലാത്തവരെ കൊണ്ടുപോകാന്‍ ക്യാമ്പുകളില്‍ ആംബുലന്‍സ് പോലുമുണ്ടായില്ലെന്നും മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ പോലും സൗകര്യമില്ലാത്ത സ്ഥിതിയായിരുന്നെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2onAjw0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages