സഹപാഠികളുമായി നിരന്തരം വഴക്ക്, പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്താക്കി; വൈരാഗ്യം തീര്‍ക്കാന്‍ പ്രിന്‍സിപ്പളിനെ വെടിവെച്ച് 17കാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

സഹപാഠികളുമായി നിരന്തരം വഴക്ക്, പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്താക്കി; വൈരാഗ്യം തീര്‍ക്കാന്‍ പ്രിന്‍സിപ്പളിനെ വെടിവെച്ച് 17കാരന്‍

മീറട്: സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട 17കാരന്‍ പ്രിന്‍സിപ്പളിനെ വെടിവെച്ചു. സഹപാഠികളുമായി നിരന്തരം വഴക്കിടുകയും തല്ല് ഉണ്ടാക്കുകയും ചെയ്തിരുന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥി കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് പ്രിന്‍സിപ്പളിനെ വെടിവെച്ചു.

ഉത്തര്‍പ്രദേശിലെ മീറട്ടിലെ റൂപൂര്‍ വില്ലേജിലെ ശ്രീ സൈയി ഇന്റര്‍ കോളേജില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. 15 ദിവസം മുമ്പാണ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുന്നത്. കുട്ടിയുടെ അക്രമ സ്വഭാവം കാരണം പുറത്താക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല മറ്റ് കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പരാതിയും ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്താക്കിയതായി പ്രിന്‍സിപ്പള്‍ സഞ്ജീവ് കുമാര്‍ അറിയിക്കുകയായിരുന്നു.

ഇതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പളിനെ ക്ലോസ് റേഞ്ചില്‍ നിന്നും വെടിവെയ്ക്കുകയായിരുന്നു. തോളില്‍ വെടിയേറ്റ പ്രിന്‍സിപ്പള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.



from mangalam.com https://ift.tt/2NwN5Dm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages