ഖൊരക്പുരിലെ ശിശുമരണങ്ങള്‍ക്ക് കാരണം ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളെന്ന് ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

ഖൊരക്പുരിലെ ശിശുമരണങ്ങള്‍ക്ക് കാരണം ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളെന്ന് ആദിത്യനാഥ്

ലഖ്നൗ: ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറുപതിലതികം നവജാതശിശുക്കൾ ഒരാഴ്ച്ചക്കിടെ മരിച്ച സംഭവത്തിൽ ഒരു വർഷത്തിന് ശേഷം പ്രതികരണവുമായിമുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ്ആദിത്യനാഥിന്റെ വാദം.സംസ്ഥാന പോഷകാഹാര മിഷന്റെ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു ആദിത്യനാഥിന്റെ ഈപ്രസ്താവന. മുമ്പ് ഇതുപോലൊരു വ്യാജവാർത്ത കേട്ടിരുന്നു. ഈ സംഭവം കേട്ടപ്പോളും ഞാൻ കരുതിയത് അതുപോലൊരു വ്യാജ വാർത്തയാണെന്നാണ്.എന്നാൽ മാധ്യമങ്ങൾ ചേർന്ന് ഇതൊരു വലിയ വാർത്തയാക്കിയതോടെ ഞാൻ വിഷയത്തിൽ ഇടപെട്ടു. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും റിപ്പോർട്ട് ആവശ്യപ്പെട്ടു- ആദിത്യനാഥ് പറഞ്ഞു. വാർത്ത പുറത്തുവന്ന അന്നുതന്നെ ശിശുമരണത്തിന്റെകാരണംതാൻ അന്വേഷിച്ചിരുന്നെന്നും ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നാണ് തനിക്ക് കിട്ടിയ ഉത്തരമെന്നും ആദിത്യനാഥ് വ്യക്തമാക്കി. അടുത്ത ദിവസം, ആശുപത്രിയിൽ ചെന്നപ്പോൾഅവിടെ ഓക്സിജന്റെ ക്ഷാമം ഇല്ലെന്നാണ് അറിഞ്ഞത്. ഓക്സിജൻ കുറവാണെങ്കിൽ വെന്റിലേറ്ററിലുണ്ടായിരുന്ന കുട്ടികളായിരുന്നു ആദ്യം മരിക്കേണ്ടിയിരുന്നതെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി. 2017 ആഗസ്റ്റ് മാസത്തിലാണ് ഖൊരക്പുരിലെസർക്കാർ ആശുപത്രിയിൽ അറുപതിലതികം നവജാതശിശുക്കൾ മരിച്ചത്. ഓക്സിജൻ ലഭിക്കാത്തതായിരുന്നു മരണ കാരണം. ആശുപത്രി ഓക്സിജൻ ഏജൻസിക്ക് പണം നൽകാത്തതിനാൽ അവർ ഓക്സിജൻ വിതരണം നിർത്തിയതായിരുന്നു ഓക്സിജന്റെ ലഭ്യതക്കുറവിന് കാരണമായത്. സംഭവം വലിയവിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഓക്സിജന്റെ അഭാവമാണ് മരണകാരണമെന്ന കാര്യം സംസ്ഥാന സർക്കാർ നിഷേധിച്ചിരുന്നു. content highlights:Yogi Adityanath Blames Hospitals "Politics" For UP Infant Deaths


from mathrubhumi.latestnews.rssfeed https://ift.tt/2P7VoWm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages