കുതിച്ചുപായാന്‍ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനൊരുങ്ങി റെയില്‍വേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

കുതിച്ചുപായാന്‍ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡൽഹി: റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിറെയിൽവേയ്ക്കായി പുതിയ അലുമിനിയം കോച്ചുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. കനംകുറഞ്ഞതും കൂടുതൽ ഉറപ്പുള്ളതുമായ ഇത്തരം കോച്ചുകൾ ഇന്ത്യയിൽ ആദ്യമാണ്. തീവണ്ടികളുടെ വേഗത വർധിപ്പിക്കാൻ കുറഞ്ഞ ഊർജം ഉപയോഗിച്ചാൽ മതി എന്നതാണ് അലൂമിനിയം കോച്ചുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യൻ റെയിൽവേയുടെ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. അലുമിനിയം കോച്ച് നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ യൂറോപ്പിൽ നിന്നോ ജപ്പാനിൽ നിന്നോ ആയിരിക്കും മോഡേൺ കോച്ച് ഫാക്ടറിസ്വീകരിക്കുക. ഇതിനായി ആഗോള ടെൻഡർ കൊണ്ടുവരും. യൂറോപ്യൻ രാജ്യങ്ങളിലും ജപ്പാനിലും 15 വർഷത്തിൽ ഏറെയായി അലുമിനിയം കോച്ചുകൾ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പ് സന്ദർശനം നടത്തിയ റെയിൽവേ സംഘമാണ് അലുമിനിയം കോച്ചുകൾ നിർദേശിച്ചത്. അലുമിനിയം കോച്ചുകൾ തുരുമ്പിൽ നിന്ന് വിമുക്തമായതിനാൽ തന്നെ സാധാരണ കോച്ചുകളെക്കാൾ കൂടുതൽ നിലനിൽക്കും. വർഷത്തിൽ 500 അലുമിനിയം കോച്ചുകൾ നിർമ്മിക്കാനാണ് കോച്ച് ഫാക്ടറി അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തിൽ 250 കോച്ചുകൾ നിർമ്മിക്കും. content highlights:Railways set to give nod to make aluminium coaches


from mathrubhumi.latestnews.rssfeed https://ift.tt/2wgyqW7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages