ഹംബർഗ്: അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് ശേഷം താൻ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്തതിൽ പാർട്ടിയിലെ ചിലർക്കും ഇഷ്ടക്കേടുണ്ടെന്ന് തുറന്ന് പറഞ്ഞ് രാഹുൽ ഗാന്ധി. ജർമ്മനിയിലെ ഹംബർഗിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പാർലമെന്റിൽ ഞാൻ മോദിയെ ആലിംഗനം ചെയ്തത് ഞങ്ങളുടെ പാർട്ടിയിലെ ചിലർക്കും ഇഷ്ടപ്പെട്ടിട്ടില്ല-രാഹുൽ പറഞ്ഞു. തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഘാതകരെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. എന്റെ പിതാവിന്റെ ഘാതകൻ ശ്രീലങ്കയിൽ മരിച്ചുകിടക്കുന്നത് ഞാൻ കണ്ടു. അപ്പോഴും അദ്ദേഹത്തിന്റെ കരയുന്ന മക്കളെയാണ് ഞാൻ അതിൽ കണ്ടത്-രാഹുൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2w60jAe
via
IFTTT
No comments:
Post a Comment