ചെങ്ങമന്നൂർ: പ്രളയക്കെടുതികൾ വിലയിരുത്താനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ദുരിത ബാധിത പ്രദേശങ്ങളിൽ എത്തി. രാവിലെ എട്ട് മണിക്ക് ഹെലിക്കോപ്റ്റർ മാർഗം തിരുവനന്തപുരത്ത് നിന്ന്പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരെത്തി.ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽഇറങ്ങിയമുഖ്യമന്ത്രി അവിടെ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് നടന്നാണ് പോയത്. ചെങ്ങന്നൂരിലെ ക്യാമ്പ് സന്ദർശിച്ച ശേഷം മുഖ്യമന്ത്രികോഴഞ്ചേരിയിലേക്ക് പോയി. തുടർന്ന് ആലപ്പുഴയിലെ ലിയോ തേർട്ടീന്ത് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക. ഉച്ചയ്ക്ക് ശേഷം എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ ക്യാമ്പും പിന്നീട് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലും സന്ദർശനം നടത്തും. തുടർന്ന് തിരുവനന്തപുരത്തെത്തി അവലോകന യോഗത്തിൽ പങ്കെടുക്കും.റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LklDqj
via
IFTTT
No comments:
Post a Comment