ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ് നയ്യാർ (95) അന്തരിച്ചു. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ നടക്കും. നയതന്ത്ര വിദഗ്ധൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനായ കുൽദീപ് നയ്യാർ 1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബിലാണ് ജനിച്ചത്. ഒരു ഉർദു പത്രത്തിന്റെ റിപ്പോർട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് പത്രമായ ദ സ്റ്റേറ്റ്സ്മാനിലെത്തി. അടിയന്തരാവസ്ഥാ കാലത്ത് ജയിലിലടയ്ക്കപ്പെട്ടു. 1990 ൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടു. 1997 ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 14 ഭാഷകളിലായി 80 ദിനപത്രങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. 15 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിച്ച സംഭവം റിപ്പോർട്ട് ചെയ്ത അനുഭവത്തെക്കുറിച്ച് കുൽദീപ് നയ്യാർ എഴുതിയത്
from mathrubhumi.latestnews.rssfeed https://ift.tt/2w6e2al
via
IFTTT
No comments:
Post a Comment