അടിമലി: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും ഇടുക്കിയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. അടിമാലിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഹസന്‍ കോയ എന്നയാളുടെ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അഞ്ച് പേര്‍ മരിച്ചത്. ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേരും മരിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഹസന്‍ കോയയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഏഴ് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഹസന്‍ കോയയും ബന്ധു മുജീബും മാത്രമാണ് രക്ഷപ്പെട്ടത്. ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ നജീം, നജീബിന്റെ ഭര്യ ജമീല ഇവരുടെ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു.
സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി. ഇടുക്കി അടിമാലിയിലും ചേലച്ചുവടിലുമായി ഉരുള്‍പൊട്ടലില്‍ ഏഴുപേരെ കാണാതായി്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയും കാണാതായി. ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്നംഗ കുടുംബത്തെയും കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനു സമീപവും തലപ്പുഴ മക്കിമലയിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി. ദേശീയദുരന്തനിവാരണസേന കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2nkFIU6
via IFTTT
No comments:
Post a Comment