ഇടുക്കി ഡാമില്‍ ജലനിരപ്പ് 2398.80 അടിയായി ; 11 മണിക്ക് ട്രയല്‍റണ്‍ നടത്താന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2398.80 അടിയായി ; 11 മണിക്ക് ട്രയല്‍റണ്‍ നടത്താന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം

തൊടുപുഴ: നീരൊഴുക്ക് ശക്തമായി ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കേണ്ടതില്ലെന്ന് വൈദ്യുതിബോര്‍ഡ് തീരുമാനം മാറ്റി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തിര ഉന്നതതലയോഗത്തില്‍ ട്രയല്‍റണ്‍ നടത്താന്‍ ധാരണയായി. രാവിലെ 11 മണിയോടെ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍റണ്‍ നടത്തുമെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി.

അത്യാവശ്യ മുന്നറിയിപ്പുകള്‍ നല്‍കി 24 മണിക്കൂറിനുള്ളില്‍ ട്രയല്‍റണ്‍ നടത്തി​യേക്കും. ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. 2403 അടി പരമാവധി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2398.80 അടിയായി. ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന മഴ അതിശക്തമായി പെയ്യുകയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്.

ഇടമലയാര്‍ തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയര്‍ന്നിരിക്കുകയാണ്. ഇടുക്കി ഡാം കൂടി തുറക്കുന്നതോടെ വെള്ളം വീണ്ടും ഉയരും. ഡാം തുറക്കേണ്ട സാഹചര്യം അനിവാര്യമായ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയ ശേഷം ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തും.

നേരത്തേ ഡാം തുറക്കാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും മഴ കുറഞ്ഞ സാഹചര്യത്തില്‍ തീരുമാനം മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഴ നിര്‍ത്താതെ പെയ്തതോടെ ജലനിരപ്പ് വീണ്ടും ഉയരുകയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല യോഗത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണ ഉണ്ടാകുകയും ആയിരുന്നു. പെരിയാറിന്റെ തീരത്ത് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഇടമലയാര്‍ അണക്കെട്ടും തുറന്നു. മൂന്ന് ഷട്ടറുകളും 80 സെന്റീമീറ്ററാണ് തുറന്നത്. മലമ്പുഴ ഡാമും തുറന്നിട്ടുണ്ട്. ഇതോടെ പെരിയാറില്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതായിട്ടാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴ കനത്തതോടെ ഇടുക്കിയിലും തൃശൂരിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇടുക്കി ജില്ലയുടെ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതുവരെ 16 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന ശേഷം മതി ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കല്‍ എന്നാണ് കെഎസ്ഇബി ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം.



from mangalam.com https://ift.tt/2njXEy2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages