ദുരിത പെയ്ത് തുടരുന്നു, രണ്ട് കുടുംബത്തിലെ പത്ത് പേരടക്കം 16 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ദുരിത പെയ്ത് തുടരുന്നു, രണ്ട് കുടുംബത്തിലെ പത്ത് പേരടക്കം 16 മരണം

കൊച്ചി: സംസ്ഥാനത്ത് നാശം വിതച്ച് മഴ ശക്തമായി തന്നം തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും പെട്ട് രണ്ട് കുടുംബത്തിലെ പത്ത് പേരടക്കം 16 പേര്‍ മരിച്ചു. ഇടുക്കി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. മലപ്പുറത്തും ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.

ഇടുക്കി ജില്ലയില്‍ മാത്രം പത്ത് പേര്‍ക്കാണ് കനത്ത മഴയില്‍ ജീവന്‍ നഷ്ടമായത്. വയനാട്ടിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാനന്തവാടി തലപ്പുഴ മക്കി മലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍ വാലിയില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്.

സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വയനാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. താമരശേരിയില്‍ ഒരാളെ കാണാതായി. മലമ്പുഴ അണക്കെട്ടിന് സമൂപം ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനം തുടര്‍ന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറന്നിരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.

കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. മട്ടിമല, പൂവാറും തോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ദേശീയ ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2OYSbcK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages