പലപ്രാവശ്യം താക്കീത് നല്‍കിയിട്ടും കേട്ടില്ല, വാതില്‍പടിയില്‍ നിന്നും സ്വയംഭോഗം ചെയ്തയാളെ ഒടുവില്‍ 68കാരി വെടിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

പലപ്രാവശ്യം താക്കീത് നല്‍കിയിട്ടും കേട്ടില്ല, വാതില്‍പടിയില്‍ നിന്നും സ്വയംഭോഗം ചെയ്തയാളെ ഒടുവില്‍ 68കാരി വെടിവെച്ചു

ഹൂസ്റ്റണ്‍: വാതില്‍പടിയില്‍ നിന്നും സ്വയംഭോഗം ചെയ്തയാളെ 68കാരി വെടിവെച്ചു. തന്റെ വീട്ട് പടിക്കല്‍ നിന്ന് ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ട വയോധിക ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് നന്‍കിയെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പ്രകോപിതയായ വയോധിക കൈവശമുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഹൂസ്റ്റണിലാണ് സംഭവം.

ഗ്രാനി ജീന്‍ എന്ന 68കാരിയാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. വൈകുന്നേരം 515 ഓടെ ഒരാള്‍ സൈക്കിള്‍ ചവിട്ടി വരുന്നത് ജീന്‍ കണ്ടിരുന്നു. ഇയാള്‍ സൈക്കിള്‍ നിര്‍ത്തി സ്വയംഭോഗം ചെയ്തുകൊണ്ട് ജീനിന്റെ പക്കലേക്ക് വരികയായിരുന്നു. ഇയാള്‍ നടയില്‍ വരെ എത്തി നിന്ന് ഇത് തുടര്‍ന്നു. തുടര്‍ന്ന് ജീന്‍ പലപ്രാവശ്യം താക്കീത് ചെയ്തു എന്നാല്‍ ചെവിക്കൊള്ളാന്‍ ഇയാള്‍ കൂട്ടാക്കിയില്ല.

ഇയാള്‍ എത്തുമ്പോള്‍ വീടിന് പുറത്തായിരുന്നു ജീന്‍. തുടര്‍ന്ന് ഇയാള്‍ അശ്ലീലം കാണിക്കുന്നത് കണ്ട് ജീന്‍ വീടിനുള്ളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ജീനിനെ പിന്തുടര്‍ന്ന് ഇയാള്‍ വീടിന്റെ പടിവരെ എത്തുകയായിരുന്നു. 14വയസുള്ള ജീനിന്റെ കൊച്ചുമകളും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു.

പലപ്രാവശ്യം ഇയാളോട് പ്രവൃത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വീട്ടില്‍ ഇരുന്ന തോക്ക് എടുത്ത്‌കൊണ്ടുവന്ന് ജീന്‍ ഇയാളെ വെടിവെയ്ക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റതെന്ന് ജീന്‍ തന്നെ പറഞ്ഞു. പലപ്രാവശ്യം താക്കീത് നല്‍കിയിട്ടും അശ്ലീലപ്രവര്‍ത്തനത്തില്‍ നിന്നും ഇയാള്‍ പിന്മാറാതെ വന്നതോടെയാണ് താന്‍ വെടിയുതിര്‍ത്തതെന്നും ജീന്‍ പറയുന്നു.

വെടിയേറ്റ ഇയാള്‍ സൈക്കിള്‍ എടുത്ത് പോകാന്‍ ശ്രമിച്ചെങ്കിലും അല്‍പം നീങ്ങിയ ശേഷം പിന്നീട് നീങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളെ ആസുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് തെരുവിലൂടെ നഗ്നനായി ഓടിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2MyaIL8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages