ഓഹരിവിപണി ചരിത്രനിമിഷത്തില്‍; സെന്‍സെക്‌സ് ആദ്യമായി 38,000 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ഓഹരിവിപണി ചരിത്രനിമിഷത്തില്‍; സെന്‍സെക്‌സ് ആദ്യമായി 38,000 കടന്നു

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബി.എസ്.ഇ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 38,000 കടന്നു. എന്‍.എസ്.ഇ നിഫ്റ്റി 11,500നു തൊട്ടടുത്തെത്തി. രാവിലെ 9.20 ഓടെ സെന്‍സെക്‌സ് 150 പോയിന്റും നിഫ്റ്റി 45 പോയിന്റും ഉയര്‍ന്നാണ് ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിച്ചത്. ആഗോള വിപണിയിലെ അനുകുല ട്രെന്‍ഡും കോര്‍പറേറ്റ് മേഖലയിലെ ഓഹരികളിലുണ്ടായ ശക്തമായ മുന്നേറ്റവുമാണ് ഇന്ത്യന്‍ വിപണിക്കും കരുത്തായത്.

ഫാര്‍മ, ബാങ്കിംഗ്, എണ്ണ പ്രകൃതിവാതകം, മെറ്റല്‍, എനര്‍ജി അടക്കം എല്ലാ മേഖലകളും കുതിപ്പിലാണ്. ബി.എസ്.ഇയിലെ1134 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ പോകുമ്പോള്‍ 542 ഓഹരികള്‍ നഷ്ടം നേരിടുന്നുണ്ട്.

നിഫ്റ്റിയില്‍ സിപ്ലയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 3.63% മാണ് ഓഹരി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്.പി.സി.എല്‍, ടാറ്റ മോട്ടോഴ്‌സ്, എസ്.ബി.ഐ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര എന്നിവയുടെ ഓഹരികളും നല്ല മുന്നേറ്റമാണ് കാണിക്കുന്നത്. എന്നാല്‍ ടൈറ്റന്‍ കമ്പനി, യുപിഎല്‍, ഓഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതിഎയര്‍ടെല്‍, വിപ്രോ, എച്ച്.സി.എല്‍ ടെക് തുടങ്ങിയ നഷ്ടം നേരിടുന്നുണ്ട്.

ബുധനാഴ്ച സെന്‍സെക്‌സ് 221.76 പോയിന്റ് നേട്ടത്തില്‍ 37,887.56ലും നിഫ്റ്റി 60.55 പോയിന്റ് ഉയര്‍ന്ന് 11,400ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയില്‍ ഷാങ്ഹായി കോംപോസിറ്റും ഹാങ് സെങും നേട്ടത്തിലാണ്. ജപ്പാന്റെ നിക്കെ നേരിയ ഇടിവ് നേരിട്ടു.



from mangalam.com https://ift.tt/2McyOhv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages