കിണറുകുഴിയില്‍ നിന്നും തുടങ്ങിയ 15 വര്‍ഷത്തെ സൗഹൃദം കൊലപാതകത്തിലും നിലനിര്‍ത്തി; അനീഷിന് പണം പോയതിന്റെയും മന്ത്രസിദ്ധി അപഹരിച്ചതിന്റെ കലിപ്പ്, ലിബീഷിന്റെ ലക്ഷ്യമിട്ടത് കൃഷ്ണന്റെ സ്വര്‍ണ്ണവും പണവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

കിണറുകുഴിയില്‍ നിന്നും തുടങ്ങിയ 15 വര്‍ഷത്തെ സൗഹൃദം കൊലപാതകത്തിലും നിലനിര്‍ത്തി; അനീഷിന് പണം പോയതിന്റെയും മന്ത്രസിദ്ധി അപഹരിച്ചതിന്റെ കലിപ്പ്, ലിബീഷിന്റെ ലക്ഷ്യമിട്ടത് കൃഷ്ണന്റെ സ്വര്‍ണ്ണവും പണവും

തൊടുപുഴ: കമ്പകക്കാനത്ത് ഒരു കുടംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തമ്മില്‍ പതിനഞ്ചു വര്‍ഷത്തെ സൗഹൃദം. ആറുമാസം മുമ്പേ പദ്ധതി തയാറാക്കിയെങ്കിലും രണ്ടാം പ്രതി ലീബീഷിന് കൊലപാതകത്തോടു യോജിപ്പുണ്ടായിരുന്നില്ല. അനീഷിനെ പിന്തിരിപ്പിക്കാന്‍ ലിബീഷ് ശ്രമിച്ചു. എന്നാല്‍ പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ രണ്ടുപേരും ഇതിനു തയാറായി.

പണം നഷ്ടപ്പെട്ടതുകൊണ്ടും മന്ത്ര സിദ്ധി അപഹരിച്ചു എന്ന കാരണത്താലുമുണ്ടായ അമര്‍ഷമായിരുന്നു അനീഷിനെങ്കില്‍ അപഹരിച്ചെടുക്കുന്ന വലിയ അളവിലുള്ള സ്വര്‍ണത്തിന്റെയും പണത്തിന്റെയും പങ്കായിരുന്നു ലിബീഷിന്റെ ലക്ഷ്യം. കൃഷ്ണന്റെ പക്കല്‍ ധാരാളം സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നാണ് ലിബീഷ് കരുതിയത്. അടിമാലിയിലെ സ്വകാര്യ ബോര്‍വെല്‍ കമ്പനിയില്‍ നിന്നാരംഭിച്ചതാണ് ഇരുവരുടെയും സൗഹൃദം. എന്നാല്‍ ലീബീഷ് പിന്നീട് എത്തിപ്പെട്ടത് ഒരു െബെക്ക് വര്‍ക്ക്‌ഷോപ്പിലാണ്.

ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അറിയപ്പെടുന്ന ബുള്ളറ്റ് മോട്ടോര്‍ െസെക്കിള്‍ മെക്കാനിക്കായി പേരെടുത്ത ലിബീഷ് പിന്നീട് സ്വന്തം വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചു. കീരികോടുള്ള സ്വന്തം വീട്ടിലായിരുന്നു ഇത് തുടങ്ങിയത്. ബുള്ളറ്റ് മോട്ടോര്‍ െസെക്കിളിന് അടുത്തകാലത്ത് പ്രചാരം ഏറെ ലഭിച്ചതോടെ ലിബീഷിനെത്തേടി ദൂരെ നിന്നുപോലും ആവശ്യക്കാരെത്തി. ഈ സമയം പെയിന്റിങ്, െടെലിങ് ജോലികളാണ് അനീഷ് ചെയ്തിരുന്നത്.

കൊലപാതകത്തിനു ശേഷം അനീഷും കൂട്ടാളിയായ ലിബീഷും രണ്ടാനാശാനായ പൂജാരിയുടെ അടുത്തെത്തി തങ്ങള്‍ പിടിക്കപ്പെടാതിരിക്കാനുള്ള പൂജകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ നേതൃത്വത്തില്‍ കോഴികളെ കുരുതി കൊടുത്തുള്ള ആഭിചാര ക്രിയകള്‍ നടത്തി. അനീഷും ലിബീഷും മന്ത്രവാദിയും ചേര്‍ന്നായിരുന്നു കോഴിയെ അറുത്തത്.

കൂട്ടക്കൊലയ്ക്ക മുമ്പും ശേഷവും പ്രശ്‌നം ശവച്ചും കോഴിക്കുരുതി നടത്തിയും പ്രതികള്‍ മന്ത്രവാദവും ചെയ്തു. ആറുമാസമായി ആസൂത്രണം ചെയ്ത കൊലപാതകത്തിന് പറ്റിയ സമയം കുറിച്ചത് അനീഷിന്റെ കൂട്ടുകാരനും അടിമാലി സ്വദേശിയുമായ മന്ത്രവാദിയായിരുന്നു.



from mangalam.com https://ift.tt/2vBAiJ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages