രണ്ടാനാശാനായ പൂജാരി സമയം കുറിച്ചു, ഗുരുവിനെ കൊല്ലാന്‍ ഉചിതം തൊട്ടടുത്ത ദിവസം ; കൊലപാതകത്തിലെ പങ്ക് പുറംലോകമറിയില്ലെന്നും വിശ്വസിപ്പിച്ചു; പിന്നെ കോഴികളെ കുരുതികൊടുത്ത് ആഭിചാരക്രിയകളും നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

രണ്ടാനാശാനായ പൂജാരി സമയം കുറിച്ചു, ഗുരുവിനെ കൊല്ലാന്‍ ഉചിതം തൊട്ടടുത്ത ദിവസം ; കൊലപാതകത്തിലെ പങ്ക് പുറംലോകമറിയില്ലെന്നും വിശ്വസിപ്പിച്ചു; പിന്നെ കോഴികളെ കുരുതികൊടുത്ത് ആഭിചാരക്രിയകളും നടത്തി

തൊടുപുഴ: അനീഷിന്റെ ആഭിചാര ക്രിയകള്‍ ഫലിക്കാതെ വന്നതോടെ കൃഷ്ണനെ വകവരുത്താന്‍ സമയം കുറിച്ചു നല്‍കിയത് രണ്ടാനാശാനായ പൂജാരി. താന്ത്രിക വിദ്യകള്‍ക്ക് ഫലപ്രാപ്തി െകെവരിക്കാന്‍ ഗുരുവിന്റെ മരണം അനിവാര്യമാണെന്ന് പൂജാരി വിധിയെഴുതി. എറ്റവും അടുത്ത ദിവസം തന്നെ കൊല നടത്താന്‍ പൂജാരി ഉപദേശം നല്‍കി. കൊലപാതകത്തിലെ അനീഷിന്റെ പങ്ക് പുറംലോകമറിയില്ലെന്നും അനീഷിന്റെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളാണു വരാന്‍ പോകുന്നതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

തന്റെ മന്ത്രശക്തികള്‍ ഫലം കാണാത്തതിന്റെ കാരണം കണ്ടെത്താനാണ് അനീഷ് സുഹൃത്തു വഴി അടിമാലി സ്വദേശിയായ രണ്ടാനാശാനായ പൂജാരിയിലേക്ക് എത്തുന്നത്. വിശ്വസിക്കത്തക്കവണ്ണം അനീഷിന്റെ വീഴ്ചകളെക്കുറിച്ച് വിവരിച്ചതോടെ പൂജാരിയിലുള്ള വിശ്വാസം അതിരു കടന്നു. പ്രശ്‌നങ്ങളുടെ മൂലകാരണമായ കൃഷ്ണനെ കൊല്ലാന്‍ ഉചിതമായ സമയം കവടി നിരത്തി കണ്ടെത്താന്‍ അനീഷ് പൂജാരിയോടു പറയുകയായിരുന്നു. ഇതോടെയാണ് 29 ന് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയത്.

കൊലപാതകത്തിനു ശേഷം അനീഷും കൂട്ടാളിയായ ലിബീഷും രണ്ടാനാശാനായ പൂജാരിയുടെ അടുത്തെത്തി തങ്ങള്‍ പിടിക്കപ്പെടാതിരിക്കാനുള്ള പൂജകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ നേതൃത്വത്തില്‍ കോഴികളെ കുരുതി കൊടുത്തുള്ള ആഭിചാര ക്രിയകള്‍ നടത്തി. ഇനി ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും അനീഷ് തന്റെ സിദ്ധികള്‍ ഉടന്‍ തന്നെ െകെവരിക്കുമെന്നും പറഞ്ഞാണ് ഇവര്‍ അവിടെ നിന്നും പിരിഞ്ഞത്. എന്നാല്‍ പ്രതികളിലേക്കുള്ള നിര്‍ണായക തെളിവുകള്‍ നല്‍കിയതും ഈ പൂജാരി തന്നെയാണ്. കൊലപാതകത്തിനു പ്രേരണ നല്‍കിയ പൂജാരിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.

അടിമാലി സ്വദേശിയായ കൃഷ്ണകുമാര്‍ വഴിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രവാദിയായിരുന്ന കൃഷ്ണനിലേക്ക് അനീഷ് എത്തിയത്. ഒന്നാം പ്രതി അനീഷിന്റെ സുഹൃത്തായിരുന്നു കൃഷ്ണകുമാര്‍. വിവാഹം നടക്കാത്തതിനും വീടുപണി മുടങ്ങിയതിനും പരിഹാരം കാണാനുള്ള തത്രപ്പാടിലായിരുന്നു അനീഷ്. തടസം നീങ്ങിക്കിട്ടാന്‍ പരിഹാരക്രിയകള്‍ ചെയ്യുന്നതിന് കൃഷ്ണനു കഴിയുമെന്നു സുഹൃത്തായ കൃഷ്ണകുമാര്‍ അനീഷിനോടു പറഞ്ഞു. അനീഷിനെ കൃഷ്ണനുമായി പരിചയപ്പെടുത്തിയതും കൃഷ്ണകുമാറാണ്.

മുന്‍പ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കൃഷ്ണകുമാറിനോട് പ്രശ്‌ന പരിഹാരത്തിനായി പൂജ നടത്താന്‍ കൃഷ്ണന്‍ ഒന്നരലക്ഷം രൂപയോളം വാങ്ങിയിരുന്നു. ഇതിനുപുറമേ നാല് ഏലസുകള്‍ തയാറാക്കിയതിനും നാലുപേരെ ഏലസ് അണിയിച്ചതിനും 20,000 രൂപ ഈടാക്കുകയും ചെയ്തു. സ്വന്തം ഭാര്യയെയും മക്കളെയുമാണ് കൃഷ്ണന്‍ ഇത് അണിയിച്ചത്. സ്വന്തമായി ജെ.സി.ബി വാങ്ങിയാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും കൃഷ്ണന്‍ പറഞ്ഞതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ ജെ.സി.ബി വാങ്ങുകയും ചെയ്തു.

എന്നാല്‍ ഇതിലൂടെ ആദ്യം ലഭിച്ച ലാഭം പിന്നീട് കിട്ടാതെ വന്നപ്പോള്‍ കൃഷണകുമാര്‍ വീണ്ടും കൃഷ്ണനെ സമീപിച്ചു. അടുത്ത നടപടിയെന്നോണം മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ജോലികള്‍ കൂടെ കൃഷ്ണകുമാറിന് കിട്ടുന്നതിനായുള്ള കര്‍മങ്ങളും ചെയ്തു നല്‍കി. ഈ കാലയളവിലാണ് ഒന്നാം പ്രതി അനീഷ് കൃ്ഷണകുമാര്‍ വഴി കൃഷ്ണനിലേക്കെത്തുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി അനീഷ് കൃഷ്ണന്റെ വീട്ടിലെത്തി. ഇതിനിടെയാണ് കൃഷ്ണനില്‍ നിന്നും മന്ത്രവാദം പഠിക്കാനാരംഭിച്ചത്. ധനസമ്പാദനത്തിന് മികച്ച മാര്‍ഗമാണ് മന്ത്രവാദമെന്ന തിരിച്ചറിവ് അനീഷിന് ലഭിച്ചത് മന്ത്രവാദത്തിലൂടെ കൃഷ്ണന്‍ സ്വരൂപിച്ച സ്വര്‍ണവും പണവും കണ്ടിട്ടായിരുന്നു.



from mangalam.com https://ift.tt/2vugozo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages