ന്യൂഡൽഹി: യുവതിയോടൊപ്പെം ഹോട്ടലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മേജർ ലീതുൽ ഗൊഗോയിക്കെതിരെനടപടിയെടുക്കാൻ തീരുമാനിച്ചതായി സൈനികവൃത്തങ്ങൾ സൂചന നൽകി. മെയ് മാസത്തിലാണ് മേജറിനെ ശ്രീനഗർ സ്വദേശിയായ യുവതിയോടൊപ്പം പോലീസ് പിടികൂടിയത്. അറിഞ്ഞു കൊണ്ട് സേനാനിയമത്തിന് വിരുദ്ധമായി മേജർ ഗൊഗോയി പ്രവർത്തിക്കുകയായിരുന്നുവെന്ന കോർട്ട് ഓഫ് ഇൻക്വയറിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മേജർ ഗൊഗോയി ഡ്യൂട്ടിക്കിടയിലാണ് പ്രദേശവാസിയായ യുവതിയ്ക്കൊപ്പം ശ്രീനഗറിലെത്തിയത്. മേജറിനെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടാൽ ഉചിതമായ ശിക്ഷ നൽകുമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഓൺലൈനായാണ് ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നത്. യുവതിയുമായി ഡ്രൈവറിനൊപ്പം എത്തിയ മേജർ യുവതിയെ മുറിയിൽ കൊണ്ടു പോകാൻ അനുവദിക്കാത്തതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 2017 ഏപ്രിലിൽശ്രീനഗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിനിടയിൽ കലാപകാരികളിൽ നിന്നുണ്ടായ കല്ലേറ്ചെറുക്കാൻ ഫാറൂഖ് അഹമ്മദ് ഖാൻ എന്ന യുവാവിനെ ജീപ്പിനു മുന്നിൽ മേജർ ഗൊഗോയി കെട്ടിയിട്ട നടപടി ഏറെ വിവാദമായിരുന്നു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഇയാളെ മേജർ കെട്ടിയിട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ വിവാദമായി. അന്വേഷണം നേരിട്ട ഗൊഗോയിയ്ക്ക് സൈനിക ബഹുമതി നൽകി ആദരിക്കുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2LPmrsB
via
IFTTT
No comments:
Post a Comment