നിയമനം നടത്താതെ രാജ്യത്ത്‌ 24 ലക്ഷം ഒഴിവുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

നിയമനം നടത്താതെ രാജ്യത്ത്‌ 24 ലക്ഷം ഒഴിവുകള്‍

ന്യൂഡൽഹി: വാഗ്ദാനം ചെയ്ത തൊഴിൽ സൃഷ്ടിച്ചില്ലെന്ന ആരോപണവും അതിനെ ചൊല്ലിയുള്ള വിവാദവും തുടരുമ്പോൾ രാജ്യത്ത് നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നത് 24 ലക്ഷം ഒഴിവുകൾ. പാർലമെന്റിൽ ചോദ്യങ്ങൾക്ക് മറുപടിയായി സർക്കാർ തന്നെ നൽകിയ കണക്കാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്ന ഒഴിവുകളുടെ കണക്കാണിത്. രാജ്യസഭയിൽ ഫെബ്രുവരി എട്ടിന് നൽകിയ മറുപടി അനുസരിച്ച് രാജ്യത്ത് നിയമനം നടത്താതെ 10.1 ലക്ഷം അധ്യാപക ഒഴിവുകളുണ്ട്. പോലീസ് സേനയിൽ റിക്രൂട്ട്മെന്റ് നടത്താതെ ഒഴിഞ്ഞുകിടക്കുന്നത് 5.4 ലക്ഷം ഒഴിവുകളാണ്. റെയിൽവേയിൽ ഇത് 2.4 ലക്ഷവും അംഗനവാടികളിൽ 2.2 ലക്ഷവും ഒഴിവുകളുണ്ട്. പ്രതിരോധന സേനയിൽ പോലും 1.2 ലക്ഷം ഒഴിവുണ്ട് നികത്താതെ. വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 1.5 ലക്ഷവും തപാൽ വകുപ്പിൽ 54,263 ഉം എയിംസുകളിൽ 21,740 ഉം കോടതികളിൽ 5853 ഒഴിവുകളും നികത്താതെ കിടക്കുന്നുണ്ട്. രാജ്യസഭയിലും ലോക്സഭയിലുമായി വിവിധ ഘട്ടങ്ങളിൽ നൽകിയ മറുപടിയെ ആസ്പദമാക്കി ഒഴിവുകളുടെ വിവരം റിപ്പോർട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2naW3dR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages