കൊച്ചി: ജലന്ധർ പീഡന പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാനില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി പോലീസ് അന്വേഷിക്കട്ടെയെന്നും പോലീസ് അന്വേഷിക്കുന്ന വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി,എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാർ ജേക്കബ് മനത്തോടത്ത് എന്നിവരുമായി അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. അതിനിടെ അന്വേഷണ സംഘം കേസന്വേഷണത്തിന്റെ ഭാഗമായി ഉജ്ജയിനിലേക്ക് തിരിച്ചു. ഉജ്ജയിൻ ബിഷപ്പുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും ജലന്ധർ സന്ദർശിക്കുന്ന കാര്യം പരിഗണിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2LVw0pN
via
IFTTT
No comments:
Post a Comment