ചുരിദാർ കുരുക്കായി; മരണക്കെണിയിലായ ആമയെ രക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

ചുരിദാർ കുരുക്കായി; മരണക്കെണിയിലായ ആമയെ രക്ഷിച്ചു

തിരുവനന്തപുരം: ഈ വാർത്തയുടെ ഗുണപാഠം ഇതാണ് -പാഴ്വസ്തുക്കളും പഴയ വസ്ത്രങ്ങളുമൊക്കെ പുഴയിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുമ്പോൾ ഓർക്കുക; അത് ഏതെങ്കിലും ജീവിയെ മരണവെപ്രാളത്തിൽ കുരുക്കിയേക്കാം. അല്ലെങ്കിൽ കൊന്നുകളയാം. വേളിപ്പൊഴിയിൽ ശുചീകരണത്തിനിറങ്ങിയ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് എന്ന പരിസ്ഥിതിസംഘടനയുടെ പ്രവർത്തകരാണ് ആ കാഴ്ച കണ്ടത്. രണ്ടു കൈപ്പടത്തോളം വലിപ്പമുള്ള ഒരു ആമ പാഴ്ത്തുണിയിൽ കുരുങ്ങി ചെളിയിൽപ്പുതഞ്ഞു കിടക്കുന്നു, അനങ്ങാൻപോലുമാകാതെ. കുരുക്കു മാറിയ ആശ്വാസത്തിൽ ഇഴഞ്ഞുനീങ്ങുന്ന ആമ ആരോ വലിച്ചെറിഞ്ഞ ഒരു ചുരിദാർ ടോപ്പാണ് ആമയ്ക്കു കൊലക്കയറായത്. ആ വസ്ത്രത്തിന്റെ കൈക്കുഴലിൽ കയറിയ ആമ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ കുരുങ്ങിപ്പോയി. ആ പാവം ജീവിക്ക് ഊരിയെടുക്കാനാവാത്ത കുരുക്ക്. ''ഞങ്ങൾ കാണുമ്പോൾ അനങ്ങാനാവാതെ ചെളിയിൽപ്പുതഞ്ഞു കിടക്കുകയായിരുന്നു അത്. ദിവസങ്ങളായി അതങ്ങനെ കിടക്കുകയാണെന്നു തോന്നി'' -ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് പ്രവർത്തക അനീഷ അനി ബനഡിക്ട് പറഞ്ഞു. ബ്ലേഡുകൊണ്ട് ആ തുണിക്കുരുക്ക് അറത്തെടുത്തു മോചിപ്പിക്കുമ്പോൾ ആമയുടെ വേഗത്തിൽപ്പോലും ഇഴയാനാകാത്തവിധം അവശതയായിരുന്നു അതിന്. രക്ഷകരുടെ കരങ്ങൾ അതിനു ജലത്തിലേക്കു വഴികാട്ടി. മഴക്കാലത്തു പൊഴി തുറന്നപ്പോൾ ഒഴുകിയെത്തുന്ന വൻ മാലിന്യശേഖരം മാറ്റാനായതിനൊപ്പം മാലിന്യത്തിൽക്കുരുങ്ങി ജീവനുവേണ്ടി മല്ലടിച്ച ഒരു ജീവനെക്കൂടി രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ആ പരിസ്ഥിതിപ്രവർത്തകർ. അവർക്കെന്നല്ല, പ്രകൃതിയെ സ്നേഹിക്കുന്ന ആർക്കും ആലോചിച്ചാൽ മനസ്സു തേങ്ങും -എത്രയെത്ര ജലജീവിതങ്ങളാവും മനുഷ്യൻ ഒഴുക്കിവിടുന്ന മാലിന്യങ്ങളിൽക്കുരുങ്ങി ആഴങ്ങളിൽ ആരും കാണാതെ മരിച്ചുപോവുന്നത്!


from mathrubhumi.latestnews.rssfeed https://ift.tt/2KuQAYB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages