വെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണാക്രമണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

വെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണാക്രമണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

കാരക്കസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് നേരെ വധശ്രമം. കാരക്കാസിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് മഡൂറോയ്ക്ക്നേരെ ഡ്രോണാക്രമണം ഉണ്ടായത്. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപെട്ടു. സൈന്യത്തിന്റെ 81ാം വാർഷികാഘോപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഡ്രോണാക്രമണം. ആക്രമണത്തിൽ 7 സൈനികർക്ക് പരിക്കേറ്റു. പ്രസംഗം നടന്നുകൊണ്ടിരിക്കെ സ്ഫോടനശബ്ദം കേട്ടുവെന്നാണ് മന്ത്രിയായ ജോർജ് റോഡ്രിഗസ് പറഞ്ഞത്. അന്വേഷണത്തിൽ പൊട്ടിത്തെറിയുണ്ടായത് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ പോലെയുള്ള ഉപകരണങ്ങളിൽ നിന്നാണെന്ന് മനസ്സിലായതായും അദ്ദേഹം പറഞ്ഞു. പരിപാടിക്കിടെ സ്ഫോടനശബ്ദം കേൾക്കുന്നതും സൈനികർ ചിതറിയോടുന്നതുമാണ് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുള്ളത്. സൈനികർ മഡൂറോയ്ക്ക്ചുറ്റും കവചം തീർക്കുന്നതും കാണാം. തുടർന്ന് വീഡിയോറെക്കോർഡിംഗിൽ തടസ്സം നേരിട്ടിരിക്കുന്നതായും കാണാം. അതേസമയം, സ്ഫോടനം സംബന്ധിച്ച സർക്കാർ ഭാഷ്യം തെറ്റാണെന്ന് പ്രാദേശികവൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മഡൂറോപ്രസംഗിച്ചുകൊണ്ടിരുന്ന സ്ഥലത്തിനടുത്തുള്ള അപാർട്ട്മെന്റിൽ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്ന വെനസ്വേലയിൽ നിക്കോളാസ് മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പ്രതിഷേധക്കാരിൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. #BREAKING: #Venezuela: New video of #Maduro security personal protecting him during tonights assassination attemp pic.twitter.com/qDEetVp0fQ — Amichai Stein (@AmichaiStein1) August 5, 2018 content highlights:Venezuela President Maduro Survives Assassination Attempt by Drone, Venezuela, Nicholas Maduro, Drone Attack


from mathrubhumi.latestnews.rssfeed https://ift.tt/2vEeqfb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages