ലക്ഷ്മി ദേവിയുടെ പേരില്‍ ജപ്പാനില്‍ ഒരു പട്ടണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ലക്ഷ്മി ദേവിയുടെ പേരില്‍ ജപ്പാനില്‍ ഒരു പട്ടണം

ബെംഗളൂരു: ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവിയാണ്ലക്ഷ്മി. ലക്ഷ്മിയുടെ ക്ഷേത്രം എന്നർഥം വരുന്ന പേരുള്ള ഒരു പട്ടണം ജപ്പാനിലുണ്ടെന്ന്ജപ്പാന്റെ കോൺസൽ ജനറൽ തകയുകീ കിറ്റഗാവ. ടോക്യോക്കു സമീപമുള്ള കിഷിജോയി എന്ന പട്ടണത്തിന്റെ പേരിന്റെ അർഥം ലക്ഷ്മിക്ഷേത്രം എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബെംഗളൂരിൽ ഒരു സ്വകാര്യ കോളേജിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനും ഇന്ത്യയും വ്യത്യസ്തമാണെന്ന് പലരും പറയാറുണ്ടെങ്കിലും അത് ശരിയല്ല. ജപ്പാനിൽ ഹിന്ദുദൈവങ്ങൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്- കിറ്റിഗാറ്റി ചൂണ്ടിക്കാട്ടി. ജാപ്പനീസ് ഭാഷയിലും ഇന്ത്യൻ ഭാഷകളുടെ സ്വാധീനമുണ്ട്. നിരവധി സംസ്കൃതപദങ്ങൾ ജാപ്പനീസ് ലിപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. content highlights:Meaning of Kichijoi town in japan is lekshmi temple says consul general of japan Takayuki Kitagawa


from mathrubhumi.latestnews.rssfeed https://ift.tt/2vZODhC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages