ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ സ്ത്രീകള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ സ്ത്രീകള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

തലയോലപ്പറമ്പ്: ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രസിങ് റൂമിൽ ഒളിക്യാമറ വെച്ച യുവാവിനെ പിടികൂടി. കൊടുങ്ങല്ലൂർ പുല്ലൂറ്റുകര ആലിപ്പറമ്പിൽ വീട്ടിൽ അൻവർ സാദത്തി (23)നെയാണ് ഞായറാഴ്ച പിടികൂടിയത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: പാലാംകടവ് റോഡിലുള്ള ഒരു കല്യാണമണ്ഡപത്തിലാണ് സംഭവം. വിവാഹത്തോടനുബന്ധിച്ചുള്ള പരിപാടി അവതരിപ്പിക്കാനെത്തിയ ഏഴുപേരുടെ സംഘത്തിൽ പെട്ടയാളാണ് അൻവർ. ഇവർ ആദ്യം മുറിയിൽകയറി ഡ്രസ് ചെയ്തിറങ്ങി. തുടർന്ന് ഇതേമുറിയിൽ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകൾ വസ്ത്രം മാറാൻ കയറി. ഈസമയം ഒരുബാഗിൽ മൊബൈൽ ക്യാമറ ഓൺചെയ്തനിലയിൽ ഉയർന്നുനിൽക്കുന്നത് ഇവരിൽ ഒരുസ്ത്രീയുടെ ശ്രദ്ധയിൽപെട്ടു. ഇതോടെ സ്ത്രീകൾ രോഷാകുലരായി. എങ്കിലും വിവാഹം കഴിയുംവരെ കാത്തിരുന്നു. തുടർന്നാണ് ഇവർ മുറിയിൽനിന്നു ലഭിച്ച ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയത്. സ്ത്രീകളുടെ പരാതിയെത്തുടർന്ന് അൻവർ സാദത്തിന്റെ പേരിൽ കേസെടുത്തു കോടതിയിൽ ഹാജരാക്കി. എസ്.ഐ. രഞ്ജിത്കുമാർ, ജോസഫ്.പി.എം., എ,എസ്.ഐ. വിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. Content Highlights:hidden cam fixed in dressing room; one arrested in kottayam.


from mathrubhumi.latestnews.rssfeed https://ift.tt/2w3PiyD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages