ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

ജലന്ധർ:കന്യാസ്ത്രീയുടെ പീഡനപരാതിയിൽ കേരള പോലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ.ബിഷപ്പിനോട് അടുപ്പം പുലർത്തുന്ന ചില വൈദികരിൽ നിന്ന് കൂടി അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടതുണ്ട്. ഇത് പൂർത്തിയാക്കാനായാൽ ഇന്ന് ഉച്ചയോടെ തന്നെ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യും. ബിഷപ്പ് ഹൗസിൽ എത്തി ചോദ്യം ചെയ്യേണ്ട എന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദേശം. വിശ്വാസികൾ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ജലന്ധറിലെ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിച്ചു വരുത്താനാണ് കൂടുതൽ സാധ്യത.അന്വേഷണ സംഘം നൽകിയ ചോദ്യാവലിയിൽ ബിഷപ്പിൽ നിന്നും ലഭിച്ച മറുപടിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് സൂചന.ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച പോലീസിന്റെ സംശയങ്ങൾക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉത്തരം നൽകേണ്ടി വരും. രൂപത പാസ്റ്ററൽ സെന്ററിൽ നിന്ന് രണ്ട് വൈദികരുടെ മൊഴിയെടുത്ത അന്വേഷണ സംഘം ഇന്നലെ അമൃത്സറിലുള്ള കന്യാസ്ത്രീയുടെ ബന്ധുവായ വൈദികനിൽ നിന്നും മൊഴിയെടുത്തിരുന്നു.മിഷണറീസ് ഓഫ് ജീസസ് മദർ ജനറാൾ റെജീന അടക്കമുളള കന്യാസ്ത്രീകൾ മധ്യസ്ഥതാ ശ്രമവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന മൊഴിയാണ് വൈദികൻ നൽകിയിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2KNbEJY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages