കൊൽക്കത്ത: മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന്ചികിത്സയിലായിരുന്ന അദ്ദേഹം ഒരാഴ്ചയായിവെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായിരുന്നു.തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടർന്നും അദ്ദേഹം ചികിത്സയിലായിരുന്നു. 2014-ലും അദ്ദേഹത്തിന് ചെറിയതോതിൽ മസ്തിഷ്കാഘാതം അനുഭവപ്പെട്ടിരുന്നു. 2004-2009-ൽ ആദ്യ യു.പി.എ. സർക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റർജി ലോക്സഭാ സ്പീക്കറായത്. പിന്നീട് സി.പി.എമ്മുമായി അകലുകയും പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ബംഗാളിൽനിന്നുള്ള മുതിർന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റർജി നാലു പതിറ്റാണ്ടോളം പാർലമെന്റ് അംഗമായിരുന്നു. 2008ൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ശാരീരിക അവശതകൾക്കിടയിലും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നു അദ്ദേഹം. ആസാമിലെ തേജ്പുരിൽ 1929ൽ ആണ് സോമനാഥ് ചാറ്റർജി ജനിച്ചത്. അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിർമൽ ചന്ദ്രചാറ്റർജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കൾ. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ്, കൽക്കത്ത യൂണിവേഴ്സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971ൽ സിപിഎം പിന്തുണയോടെയുള്ള സ്വതന്ത്ര ലോക്സഭാ എംപിയായി ആണ് അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. പത്തു തവണ ലോക്സഭയിൽ എംപിയായിരുന്നു. 2004-2009-ൽ ആദ്യ യു.പി.എ. സർക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റർജി ലോക്സഭാ സ്പീക്കറായത്. 2008ൽ സിപിഎം യുപിഎ സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചെങ്കിലും ലോക്സഭാ സ്പീക്കർ സ്ഥാനം രാജിവെക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് സോമനാഥ് ചാറ്റർജിയെ സിപിഎം പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം പൊതു ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. രേണു ചാറ്റർജിയാണ് ഭാര്യ. പ്രതാപ് ചാറ്റർജി, അനുരാധ, അനുഷില എന്നിവർ മക്കളാണ്. Read:പുറത്താക്കൽ വലിയ നടുക്കം- സോമനാഥ് ചാറ്റർജിയുടെ ഓർമക്കുറിപ്പിൽനിന്ന് മാതാപിതാക്കൾ മരിച്ചതിനു ശേഷമുള്ള ഏറ്റവും ദുഃഖകരമായ ദിവസം-പുറത്താക്കലിനെ കുറിച്ച് സോമനാഥ്
from mathrubhumi.latestnews.rssfeed https://ift.tt/2BcbDj4
via
IFTTT
No comments:
Post a Comment