ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: പീഡനക്കേസിൽ ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും എഡിജിപി കോടതിയെ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണ സംഘം ഇന്നുതന്നെ ചോദ്യംചെയ്യും. ബിഷപ്പിന്റെ സഹായി ആന്റണി മാടശ്ശേരിയെയും ചോദ്യംചെയ്യും. 2014ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും ഇത്രയും പഴക്കമുള്ള കേസ് ആയതിനാലാണ് തെളിവു ശേഖരണത്തിന് വൈകുന്നതെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഇതുവരെയുള്ള അന്വേഷണത്തിൽ ബിഷപ്പിനെതിരായ തെളിവുകൾ ലഭ്യമായ സാഹചര്യത്തിലാണ് ഇന്ന് ബിഷപ്പിനെ ചോദ്യംചെയ്യുന്നത്. ഇതിനു ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. കേസിൽ വൈദികരുടെ ചോദ്യംചെയ്യൽ തുടരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2nzJDwo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages