ഓര്‍ത്തഡോക്സ് സഭയിലെ പീഡനം: രണ്ടു വൈദികരും കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ഓര്‍ത്തഡോക്സ് സഭയിലെ പീഡനം: രണ്ടു വൈദികരും കീഴടങ്ങി

കൊല്ലം/തിരുവല്ല: ഓർത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തിൽ പിടിയിലാകാനുള്ള രണ്ടു വൈദികരും കീഴടങ്ങി. നാലാം പ്രതി ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോർജ്, ഒന്നാം പ്രതി നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടിൽ ഫാ. എബ്രഹാം വർഗീസ് (സോണി) എന്നിവരാണ് കീഴടങ്ങിയത്. ജെയ്സ് കെ. ജോർജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും എബ്രഹാം വർഗീസ് തിരുവല്ല കോടതിയിലുമാണ് കീഴടങ്ങിയത്. സുപ്രീം കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുപേരും 13നകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഇവർ കീഴടങ്ങിയത്. ഈ കേസിലെ രണ്ടും മൂന്നും പ്രതികൾ മുമ്പ് കീഴടങ്ങിയിരുന്നു. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികർക്കെതിരായ കേസ്. ഒന്നാം പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും മറ്റുപ്രതികൾ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2nydIMV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages