പെരിന്തൽമണ്ണ: വയമ്പും ചന്ദനവും കുരുന്നു ചുണ്ടുകളിൽ പകരുമ്പോൾ ഏലംകുളംമന മറ്റൊരു അപൂർവതയ്ക്ക് സാക്ഷിയാവുകയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജന്മഗൃഹത്തിൽ മാനവികതയുടെ വെളിച്ചമാണ് ഞായറാഴ്ച തെളിഞ്ഞത്. കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളുടെ ചോറൂണ് ചടങ്ങ് ആദ്യമായിട്ടായിരുന്നു മനയിൽ നടന്നത്.പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പല്ലശനയിലെ സി. പി.എം. ലോക്കൽ കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായ ശബരീശന്റെയും -നിവിദയുടെയും മകളുടെ ചോറൂണ് ആണ് മനയിൽ നടന്നത്. ശാനിയ എന്നാണ് കുട്ടിക്ക് പേരിട്ടത്. ഇ. എം.എസ്സിന്റെ ജ്യേഷ്‌ഠ പുത്രന്മാരായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. ശബരീശന്റെയും നിവിദയുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും ഏലംകുളത്തെ പാർട്ടി പ്രവർത്തകരും ചടങ്ങിന് സാക്ഷിയായി.
from mathrubhumi.latestnews.rssfeed https://ift.tt/2ndmiQL
via
IFTTT
No comments:
Post a Comment