കേരളത്തിന്റെ വളർച്ച ഒരുശതമാനംവരെ കുറഞ്ഞേക്കാമെന്ന് റിപ്പോർട്ട്.തൊഴിൽ, വേതനം, കൃഷി, റോഡ് ശൃംഖല എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽആഘാതമുണ്ടായി. അപ്രതീക്ഷിതമായെത്തിയ പേമാരിയും പ്രളയവും കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി.) ബാധിച്ചേക്കുമെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ റേറ്റിങ് ഏജൻസിയായ കെയർ റേറ്റിങ്സിന്റെ മുന്നറിയിപ്പ്. ജി.ഡി.പി.യുടെ ഒരുശതമാനം വരെ കുറയാം. പുനരധിവാസത്തിനും പുനർനിർമാണത്തിനും എത്രനാളെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ ആഘാതം. ആഭ്യന്തര ഉത്പാദനം 7.6 ശതമാനത്തിൽനിന്ന് ഏഴു മുതൽ 6.5 ശതമാനം വരെയായി കുറയാം. വേതനനഷ്ടം 4000 കോടി ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 33 ലക്ഷം തൊഴിലാളികൾക്ക് ഓഗസ്റ്റിൽ 4000 കോടി രൂപയുടെ വേതനനഷ്ടമുണ്ടാകും (ദിവസം ഒരാൾക്ക് ശരാശരി 400 രൂപ വേതനം കണക്കാക്കിയാണിത്)റബ്ബർവ്യവസായത്തിന് 420 കോടി രൂപയുടെയും തേയില വ്യവസായത്തിന് 35-40 കോടി രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്തകർന്ന റോഡുകളുടെ നഷ്ടം മാത്രം 12,000 കോടിയോളംവരെ ഉയരാം. വായ്പയിൽ വൻ വർധന ഇക്കൊല്ലം വായ്പയിൽ 17 മുതൽ 21 ശതമാനം വരെ വർധനയുണ്ടായേക്കും. കെട്ടിടമോ വീടോ പുനർനിർമിക്കാൻ 50,000 മുതൽ ഒരുലക്ഷം രൂപവരെ വേണ്ടിവരും എന്നു കണക്കാക്കിയാണിത്. വർഷം ശരാശരി 14 ശതമാനം വർധനയാണ് വായ്പയിൽ സാധാരണയുണ്ടാകാറ്. വായ്പകളിൽ വലിയൊരു ഭാഗവും ബാങ്കിതര സ്ഥാപനങ്ങളിൽനിന്നാകാനും ഇടയുണ്ട്. 100 കോടി മുതൽ 120 കോടി വരെ രൂപയുടെ ഭവനവായ്പ സബ്സിഡികൾ സർക്കാർ വഹിച്ചേക്കും വിദേശ വരുമാനം പ്രശ്നം വിദേശമലയാളികളിൽനിന്നുള്ള വരുമാനം ദുർബലപ്പെട്ട സമയത്താണ് ഈ കെടുതി ഉണ്ടായത് എന്നത് സ്ഥിതിഗതികളെ ഗൗരവതരമാക്കുന്നു (2014-'15-ൽ 1260 കോടി ഡോളറായിരുന്നു വിദേശ മലയാളികളുടെ സംഭാവന. 2016-'17-ൽ 1070 കോടി ഡോളറായി കുറഞ്ഞു). ഈ നില അടുത്തൊന്നും കാര്യമായി മെച്ചപ്പെടാനിടയില്ല. ഉപഭോക്തൃവസ്തുക്കളുടെ വിൽപ്പനയിൽ 1000 കോടി രൂപയുടെ കുറവുണ്ടാകും. പ്രളയംഓണവിപണിയെ ബാധിച്ചതാണ് ഇതിനുകാരണം. പുനർനിർമാണം സാമ്പത്തിക ഞെരുക്കം കൂട്ടും പ്രളയനിവാരണ, പുനർനിർമാണ പ്രവൃത്തികൾ കേരളത്തെ കൂടുതൽ ഞെരുക്കും. അതേസമയം സർക്കാറിന്റെ വരുമാനത്തിലും കുറവുവരും. ബജറ്റ് പ്രകാരമുള്ള 12,860 കോടിയുടെ റവന്യൂ കമ്മി പിന്നെയും കൂടും. ധനക്കമ്മിയും വർധിക്കും. പൊതുകടം വർധിക്കാൻ സാധ്യതയുള്ളതിനാൽ ബജറ്റിൽ പറഞ്ഞ 1.6 ലക്ഷം കോടിയെക്കാൾ കൂടുതൽ സംസ്ഥാനം വിപണിയിൽനിന്ന് കടമെടുക്കേണ്ടി വരും.നീക്കിവെച്ച പ്രളയനിവാരണ ഫണ്ട് കവിഞ്ഞുണ്ടാകുന്ന ഓരോ 1000 കോടി രൂപയും റവന്യൂക്കമ്മിയെ 0.12 ശതമാനം കണ്ട് (മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ)പിന്നെയും വർധിപ്പിക്കുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2o4qX81
via
IFTTT
No comments:
Post a Comment