മഞ്ചേരി (മലപ്പുറം): ‘‘ഇവളുള്ളപ്പോൾ നമുക്കെന്തിനാ വേറെ പൊന്ന്. ഇതെല്ലാം വെഷമിക്കുന്നോർക്ക് കൊടുക്കാം’’-കുഞ്ഞുമകൾക്ക് സമ്മാനമായി കിട്ടിയ വളകളും മോതിരങ്ങളുമെല്ലാം പൊതിഞ്ഞുകെട്ടി ഡോ. ശ്രീലക്ഷ്മി പറഞ്ഞു.പ്രസവംകഴിഞ്ഞ് മഞ്ചേരിയിലെ സ്വന്തംവീട്ടിൽനിന്ന് അറവങ്കരയിലെ ഭർത്താവിന്റെവീട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ശ്രീലക്ഷ്മി. മൂന്നുമാസം പ്രായമായ കുഞ്ഞുമകൾ വൈഗയെ ചേർത്തുപിടിച്ച് ശ്രീലക്ഷ്മി ഇങ്ങനെ പറഞ്ഞപ്പോൾ ഭർത്താവ് ജിബിന്റെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല -‘‘ഞാനത് അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു’’ ‘‘പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കുഞ്ഞുമോളുടെപേരിൽ ഒരു കുഞ്ഞുസഹായം. അത്രയേയുള്ളൂ ഇത്’’-രണ്ടരപ്പവനിലേറെ വരുന്ന ആഭരണങ്ങൾ ദുരിതാശ്വാസത്തിനായി കൈമാറുമ്പോൾ ജിബിന്റെ വാക്കുകളിൽ ആഭരണങ്ങളുടെ മൂല്യത്തേക്കാൾ വലിയ സംതൃപ്തി നിറഞ്ഞു.13 വളകൾ, മൂന്നുസെറ്റ് കമ്മലുകൾ, രണ്ട് ബ്രേസ്‌ലെറ്റ്, എട്ട് മോതിരങ്ങൾ എന്നിവയാണ് സമ്മാനമായി കിട്ടിയത്. ഈ ആഭരണങ്ങൾ മാതൃഭൂമിയുടെ ‘കേരളത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്കായി മലപ്പുറം ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസിന് കൈമാറി. പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് സെപ്റ്റംബർ മുതൽ ഡിസംബർ വരെ സൗജന്യചികിത്സാസേവനവും നൽകാൻ തീരുമാനിച്ചിട്ടുണ്ട് ഹോമിയോ ഡോക്ടറായ ശ്രീലക്ഷ്മി.ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സമിതി അംഗവും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ. ടി.പി. രാമചന്ദ്രന്റെയും കെ.ടി. വിജയലക്ഷ്മിയുടെയും മകളാണ് ശ്രീലക്ഷ്മിസി.പി.എം. പൂക്കോട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.പി. ബാലകൃഷ്ണന്റെയും ജയരത്നത്തിന്റെയും മകനായ ജിബിൻ ഏറനാട് നോളജ് സിറ്റി എൻജിനീയറിങ് കോളേജിൽ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസി. പ്രൊഫസറാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2BBXoEr
via
IFTTT
No comments:
Post a Comment