മുങ്ങിയത് 324 ബാങ്ക് ശാഖകൾ; 423 എ.ടി.എമ്മുകളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

മുങ്ങിയത് 324 ബാങ്ക് ശാഖകൾ; 423 എ.ടി.എമ്മുകളും

തിരുവനന്തപുരം: പ്രളയം ബാങ്കിങ് മേഖലയെയും സാരമായി ബാധിച്ചു. വിവിധ ബാങ്കുകളുടെ 324 ശാഖകളും 423 എ.ടി.എമ്മുകളും വെള്ളത്തിൽ മുങ്ങി. ലോക്കറുകളിലും വെള്ളം കയറി. എന്നാൽ, ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും (എസ്.എൽ.ബി.സി.) ലീഡ് ബാങ്കായ കാനറാബാങ്കിന്റെയും ചെയർമാൻ ടി.എൻ. മനോഹരൻ പറഞ്ഞു. വെള്ളം കയറിയ ശാഖകളിലെ ലോക്കറുകളുടെ ഉടമകളെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഇവ തുറന്നു പരിശോധിച്ചാലേ നഷ്ടം സ്ഥിരീകരിക്കാനാവൂ. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം സുരക്ഷിതമാണ്. പല സ്ഥലങ്ങളിലും ബാങ്ക് ശാഖകൾ വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതിൽ 159 ശാഖകൾ തുറന്നു വെള്ളംകയറിയ ശാഖകൾക്ക് 30 ദിവസത്തോളം താത്കാലിക കേന്ദ്രങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വെള്ളം കയറിയ എ.ടി.എമ്മുകളിൽ 82 എണ്ണം മാത്രമാണ് തുറന്നത്. 352 എണ്ണം തുറക്കാനുണ്ട്. കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകൾ ബാങ്കിലും എ.ടി.എമ്മുകളിലും ശേഖരിച്ചുവെയ്ക്കാനും നിർദേശമുണ്ട്. സഞ്ചരിക്കുന്ന എ.ടി.എമ്മുകൾ കൂടുതൽ ഏർപ്പെടുത്തും. കാനറാബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ പി.വി. ഭാരതിയും എസ്.എൽ.ബി.സി. കൺവീനർ ജി.കെ. മായയും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഇനി തുറക്കാനുള്ള ശാഖകൾ ആലപ്പുഴ 36 എറണാകുളം 29 പത്തനംതിട്ട 67 തൃശ്ശൂർ 19 ഉടൻ അപേക്ഷിക്കണം പ്രളയബാധിത മേഖലയായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിലുള്ളവരെടുത്ത വായ്പകൾ അഞ്ചുവർഷ കാലാവധി നൽകി പുനഃക്രമീകരിക്കാൻ എസ്.എൽ.ബി.സി. തീരുമാനിച്ചു. കാർഷിക വായ്പകൾക്ക് ഒരു വർഷവും വിദ്യാഭ്യാസ വായ്പയ്ക്ക് ആറുമാസവും ഭവനവായ്പകൾക്ക് ഒരുവർഷംവരെയും തിരിച്ചടവിൽ സാവകാശംനൽകും. ജൂലായ് 31 മുതലാണ് ഇതിന് പ്രാബല്യം. ചെറുകിട -സഹകരണബാങ്കുകളും ഈ നിർദേശം നടപ്പാക്കണം. വായ്പകളുടെ പുനഃക്രമീകരണത്തിനും തിരിച്ചടവ് സാവകാശത്തിനും അപേക്ഷ ഉടൻ നൽകണം. പുതിയ വായ്പകൾക്ക് ഡിസംബർ 31-നകം അപേക്ഷിക്കണം. കാർഷികവിള വായ്പകൾക്ക് അടുത്ത കൊയ്ത്തുകാലത്തിനുമുമ്പ് അപേക്ഷ നൽകണം. പുനഃക്രമീകരണം ഒക്ടോബർ 31-ന് മുമ്പ് പൂർത്തിയാക്കണം. പ്രളയ മേഖലയിൽ മൂന്നു മാസത്തേക്ക് ജപ്തി നടപടികൾ ഒഴിവാക്കും. പലിശ കുറയ്ക്കാൻ ബാങ്കുകൾക്ക് സ്വന്തംനിലയിൽ തീരുമാനിക്കാം. ചെറുകിട ഇടത്തരം വ്യാപാരികളുടെ വായ്പയ്ക്കും തിരിച്ചടവിൽ ഒരുവർഷം സാവകാശം നൽകും. നിലവിലെ കുടിശ്ശിക തവണകളായി പുനഃക്രമീകരിക്കും. പ്രവർത്തന മൂലധനമായി ഇവർക്ക് പുതിയ വായ്പ നൽകും. വായ്പകൾ പുനഃക്രമീകരിക്കുമ്പോഴും പുതിയ വായ്പകൾ നൽകുമ്പോഴും കൂടുതൽ ഈട് ആവശ്യപ്പെടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. വീടിന്റെ അറ്റകുറ്റപ്പണി, റീ ഫർണിഷിങ്, പുനർനിർമാണം എന്നിവയ്ക്ക് പുതിയ വായ്പ നൽകും. അഞ്ചു ലക്ഷം രൂപവരെയുള്ള പുതിയ വായ്പകൾക്ക് മാർജിൻ വേണ്ട. ദുരിതബാധിതർക്ക് 10,000 രൂപയ്ക്കുമേൽ ഉപഭോക്തൃവായ്പകൾ നൽകും. 30 മാസംകൊണ്ട് തിരിച്ചടയ്ക്കണം. പാസ്ബുക്ക് അടിസ്ഥാനരേഖ പ്രളയത്തിൽ എല്ലാ രേഖകളും നഷ്ടപ്പെട്ടവർക്ക് ബാങ്ക് പാസ്ബുക്ക് അടിസ്ഥാനരേഖയായി പരിഗണിക്കും. തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക് ബാങ്ക് നൽകും. ഇതിന് കെ.വൈ.എസി. മാനദണ്ഡങ്ങളിൽ ഇളവുനൽകും. നഷ്ടപ്പെട്ട ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പുതുക്കി നൽകാനും ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്കിനും ചെക്ക് ബുക്കിനും ഒക്ടോബർ 31 വരെ ഫീസ് ഈടാക്കില്ല. ദുരിതവുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സർവീസ് ചാർജും മിനിമം ബാലൻസ് പിഴയും ബാധകമാവില്ല. എ.ടി.എം. ചാർജ് വേണ്ടെന്നു വെയ്ക്കാൻ ബാങ്കുകൾക്ക് വിവേചനാധികാരം ഉപയോഗിക്കാം. ഒട്ടിപ്പോയ നോട്ടുകൾ റിസർവ് ബാങ്കിന് നൽകണം പ്രളയത്തിൽ നനഞ്ഞതും വികലവുമായ നോട്ടുകൾ എല്ലാ ബാങ്ക് ശാഖകളിലും കറൻസി ചെസ്റ്റുകളിലും മാറ്റി നൽകും. തമ്മിലൊട്ടി പശപ്പരുവുമായ നോട്ടുകൾ ബാങ്ക് ശാഖകളിൽ സ്വീകരിക്കില്ല. ഇത്തരം നോട്ടുകൾ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെ ഇഷ്യൂ വിഭാഗത്തിൽ നേരിട്ടോ അല്ലെങ്കിൽ അക്കൗണ്ട് വിവരങ്ങളോടെ ഇൻഷുർ ചെയ്ത് രജിസ്റ്റേഡ് തപാലിലോ അയക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/2wovQwO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages