കുമ്പസാര പീഡനം: നിരണം ഭദ്രാസനാധിപനും പരാതിക്കാരനുമായുള്ള സംഭാഷണം പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

കുമ്പസാര പീഡനം: നിരണം ഭദ്രാസനാധിപനും പരാതിക്കാരനുമായുള്ള സംഭാഷണം പുറത്ത്

തിരുവല്ല: ഓർത്തഡോക്സ് സഭയിലെ കുമ്പസാര പീഡനത്തിൽ നിരണം ഭദ്രാസനാധിപൻ യൂഹോനോൻ മാർ ക്രിസോസ്റ്റിമോസും യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതി കൈപ്പറ്റിയെന്ന് ഒപ്പിട്ട് രസീത് നൽകാൻ മെത്രാപ്പോലീത്ത വിസമ്മതിക്കുന്നത് നാല് മിനിറ്റോളം നീളുന്ന ശബ്ദരേഖയിൽ നിന്ന് വ്യക്തമാണ്. ഞാൻ ഇത് എഴുതിയൊപ്പിട്ട് നൽകിയാൽ നേരെ പോലീസ് സ്റ്റേഷനിൽ കൊടുക്കണം എന്നാണ് നിയമമെന്ന് മെത്രാപ്പോലീത്ത പറയുന്നു. ഇല്ലെങ്കിൽ എനിക്ക് അത് ബുദ്ധിമുട്ടാകും. അല്ലെങ്കിൽ നിങ്ങളെക്കാളും അവരെക്കാളും കുറ്റം എനിക്കാണ്. ദൈവമുമ്പാകെയും അത് തെറ്റാണ്. പോലീസിൽ നിന്ന് ഇത് ബോധപൂർവ്വം മറച്ചുവെച്ചതിൽ ഞാനും കുറ്റക്കാരനാകുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കഴിയുന്ന നിയമനടപടി ഇതിൽ സ്വീകരിച്ചിരിക്കും. പരാതിയിൽ പറയുന്ന വൈദികർക്കെതിരെ തന്റെ അധികാരപരിധിയിൽ നിന്നുകൊണ്ട് എന്നാൽ കഴിയുന്ന ശിക്ഷ കൊടുക്കാം എന്ന് മെത്രാപ്പോലീത്ത ഉറപ്പ് നൽകുന്നുണ്ട്. അത് ബാവ തിരുമേനിയുമായും സംസാരിച്ച് ധരിപ്പിച്ച ശേഷം ചെയ്തു തരാമെന്നാണ് അദ്ദേഹം പറയുന്നത്. വൈദികരുടെ സാന്നിധ്യത്തിലാണ് പരാതി ഞാൻ സ്വീകരിച്ചത്. നിന്റെ വേദനയും കുടുംബത്തിന്റെ വേദനയും ഞാൻ ഉൾക്കൊള്ളുന്നു. നിങ്ങളെ കേൾക്കാനും തയ്യാറാണ്. എനിക്കിത് മറച്ചുവെച്ചിട്ട് ഒന്നും നേടാനില്ല. അത് ശരിയുമല്ല എന്നും മെത്രാപ്പോലീത്ത പറയുന്നു. മെയ് മാസം മുതലാണ് കുമ്പസാരത്തിന്റെ പേരിലുള്ള പീഡന പരാതിയും വാർത്തകളും പുറത്തുവരുന്നത്. ഇതിന് ശേഷം സഭാ തലത്തിലും ക്രൈംബ്രാഞ്ച് തലത്തിലും അന്വേഷണത്തിൽ നടന്നു. ഈ പരാതിയിൽ കൈപ്പറ്റി രസീത് വേണം എന്നാണ് പരാതിക്കാരനും കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2AO8y93
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages