കോട്ടയം: ജലന്ധർ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്പ് മാർ.സെബാസ്റ്റ്യൻ വടക്കേൽ. മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്താടാണ് ബിഷപ്പ്ഇക്കാര്യം അറിയിച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലുമായി ചില പ്രശ്നങ്ങളുണ്ടെന്നും ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നു. സന്ന്യാസ സഭയിലെ ഭരണപരമായ ചില പ്രശ്നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇക്കാര്യം നേരിട്ടും ഈമെയിലിലൂടെയും പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ വിശദമാക്കി. പ്രശ്നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചർച്ച നടത്തിയിരുന്നുവെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് അറിയിച്ചു. അന്വേഷണ സംഘം ഒരു ദിവസം കൂടി ഉജ്ജയിനിൽ തുടരും. കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകിയത് ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ വഴിയാണെന്ന് കന്യാസ്ത്രീ നേരത്തെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉജ്ജയിൻ ബിഷപ്പിന്റെ മൊഴിയെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2vqqsJF
via
IFTTT
No comments:
Post a Comment