മുംബൈ: കഴിഞ്ഞ ദിവസം വിപണിയിൽ ലിസ്റ്റ് ചെയ്ത എച്ച്ഡിഎഫ്സി എഎംസിയിൽ നിക്ഷേപിച്ചവരിൽ പലരും കോടീശ്വരന്മാരായി. പ്രത്യേകിച്ച് ജീവനക്കാർ. നിലവിലെ വിപണി വില പ്രകാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിലിന്ദ് ബാർവെയുടെ കൈവശമുള്ള ഓഹരിയുടെമൂല്യം 188 കോടി രൂപയായാണ് വർധിച്ചത്. ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായ പ്രശാന്ത് ജെയിന്റെ കൈവശമുള്ള ഓഹരിയുടെ മൂല്യമാകട്ടെ 161 കോടി രൂപയുമായി(പട്ടിക കാണുക). നേട്ടം 70 ശതമാനം 1100 രൂപ വിലനിശ്ചയിച്ച് ഓഹരി വിപണിയിലിറങ്ങിയ എച്ച്ഡിഎഫ്സി എഎംസി വിപണിയിൽ ലിസ്റ്റ് ചെയ്തതാകട്ടെ 1738 രൂപയ്ക്കും. ചൊവാഴ്ചയിലെ വ്യാപാരത്തിൽ ഇത് 1834 നിലവാരത്തിലെത്തുകയും ചെയ്തു. ഐപിഒ നിക്ഷേപകർക്ക് ഒറ്റദിവസംകൊണ്ട് ലഭിച്ചതാകട്ടെ 70 ശതമാനത്തോളം നേട്ടം. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 38,497 കോടി രൂപയായി വർധിക്കുകയും ചെയ്തു. 2,800 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എച്ച്ഡിഎഫ്സി എഎംസിയുടെ ഐപിഒ അവസാനിച്ചത് ജൂലായ് 27നാണ്. 83 ഇരട്ടി അപേക്ഷയാണ് ഐപിഒയ്ക്ക് ലഭിച്ചത്. രാജ്യത്ത് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ഫണ്ട് കമ്പനിയാണ് എച്ച്ഡിഎഫ്സി എഎംസി. 2017-18 സാമ്പത്തിക വർഷത്തിൽ 722 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വിവിധ ഫണ്ടുകളിലായി എഎംസി കൈകാര്യം ചെയ്യുന്ന തുക 3.06 ലക്ഷം കോടി രൂപയാണ്. ജീവനക്കാർക്ക് ലഭിച്ച ഓഹരിയും അതിന്റെ മൂല്യവും HDFC AMC Name No of shares held Value of shares held(Rs Cr) Milind Barve 1040000 188.76 Prashant Jain 888000 161.17 Shobhit Mehrotra 360000 65.34 Chirag Setalvad 320000 58.08 Yezdi Khariwala 304000 55.18 Anil Bamboli 280000 50.82 Shyamali Basu 264000 47.92 Naveen Gogia 240000 43.56 V. Suresh Babu 220000 39.93 Kiran Kaushik 184000 33.40
from mathrubhumi.latestnews.rssfeed https://ift.tt/2ANjS55
via
IFTTT
No comments:
Post a Comment