ജെല്ലി ഫിഷ് ആക്രമണത്തില്‍ 150 പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

ജെല്ലി ഫിഷ് ആക്രമണത്തില്‍ 150 പേര്‍ക്ക് പരിക്ക്

മുംബൈ: 150ലേറെപ്പേർക്ക് പരിക്കേറ്റതിനേത്തുടർന്ന് മുംബൈ ബീച്ചുകളിലെ ജെല്ലി ഫിഷ് സാന്നിധ്യം ആളുകളിൽ ഭയം നിറയ്ക്കുന്നു. പോർച്ചുഗീസ് മാൻ ഓഫ് വാർ എന്നറിയപ്പെടുന്ന ബ്ലൂ ബോട്ടിൽ ജെല്ലി ഫിഷുകളാണ് ധാരാളം പേർക്ക് മുറിവേൽപ്പിച്ചിരിക്കുന്നത്. ജെല്ലി ഫിഷിന്റെ നീണ്ട ടെന്റക്കിളുകൾ ശരീര ഭാഗങ്ങളിൽ തട്ടുമ്പോൾ മണിക്കൂറുകളോളം ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നു. ജെല്ലി ഫിഷിന്റെ ആക്രമണത്തിൽ മത്സ്യങ്ങൾ ചാവാറുണ്ടെങ്കിലും മനുഷ്യന് ദോഷകരമായ രീതിയിൽ ഏൽക്കാറില്ല. മൺസൂൺ പകുതിയെത്തുമ്പോൾ ജെല്ലി ഫിഷുകൾ മുംബൈ തീരത്തുണ്ടാവുന്നത് പതിവു കാഴ്ചയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 150 പേരെ ജെല്ലി ഫിഷുകൾ ആക്രമിച്ചതായി ജുഹു ബീച്ചിലെ ഒരു കടയുടമയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ഈ വർഷം പതിവിലും കൂടുതൽ ജെല്ലി ഫിഷുകൾ മുംബൈ ബീച്ചുകളിലുള്ളതായും റിപ്പോർട്ടിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2vqJ8c9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages