ന്യൂഡൽഹി: ഡൽഹിയിലെ നാങ്ക്ളോയിൽവിഗ് വ്യാപാരിയും സഹായിയും തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപ വിലമതിക്കുന്ന മുടി കവർന്നു. വിഗ് കയറ്റുമതി വ്യാപാരം നടത്തുന്ന അജയ് കുമാർ(42), സഹായി മംഗൾ സെൻ (42) എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായിട്ടുണ്ട്.ബിസിനസിൽ എതിരാളിയായ കമ്പനിയിൽ നിന്നാണ് ഇവർ കൊള്ള നടത്തിയത്. അജയ് കുമാറിന്റെ വ്യാപാരം അടുത്തിടെ മോശം അവസ്ഥയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. നാങ്ക്ളോയിലെ ജഹാംഗിർ എന്റർപ്രൈസസ് ആയിരുന്നു വിഗ് വ്യാപാരത്തിൽ ഇയാളുടെ പ്രധാന എതിരാളി. ജൂലായ് 25ന് ഇവിടെയെത്തിയ അജയ് കുമാറും സഹായിയും മറ്റൊരാളും ചേർന്ന് ഉടമ ജഹാംഗിർ ഹുസൈനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് ക്വിന്റൽ മുടി കവരുകയായിരുന്നു. ഹുസൈന്റെ ഫാക്ടറിയിൽ അതിക്രമിച്ചു കയറിയ മൂവരും ചേർന്ന് ഹുസൈനെയും സഹോദരൻ താജുദ്ദീനേയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. മുടിക്ക് പുറമേ 30,000 രൂപയും ഏതാനും മൊബൈൽ ഫോണുകളും ഇവർ കവർന്നു. ഞായറാഴ്ച പിടിയിലായ പ്രതികളിൽ നിന്നും 118 കിലോഗ്രാം മുടി പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സഹായി മംഗൾ സെന്നിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളെ ഉത്തർ പ്രദേശിലെ രാംപൂരിൽ നിന്നും മോഷണം പോയ ഫോണുകളുൾപ്പെടെ പോലീസ് പിടികൂടുകയായിരുന്നുവെന്ന് ഡി.സി.പി. സേജു പി. കുരുവിള അറിയിച്ചു. Content Highlights: Delhiwig trader and aide rob rival of 200kg hair worth Rs 25 lakh
from mathrubhumi.latestnews.rssfeed https://ift.tt/2OQLQA7
via
IFTTT
No comments:
Post a Comment