അതിരപ്പിള്ളി: ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കാട്ടാന പുഴയിൽ കുടുങ്ങി. അതിരപ്പിള്ളിക്കടുത്ത് ചാർപ്പ വെള്ളച്ചാട്ടത്തിനു സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടാനയെ പുഴയിൽ കണ്ടത്. വനംവകുപ്പും നട്ടുകാരും ചേർന്ന് ആനയെ കരയിൽ കയറ്റി വനത്തിലേക്ക് വിട്ടു. രാവിലെ പുഴയിൽ ആനയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ആനയെ കരയ്ക്കു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽനിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ ഷട്ടർ താഴ്തി വെള്ളം നിയന്ത്രിച്ചാണ് ആനയെ കരയിൽ കയറ്റിയത്. ഏറെ മണിക്കൂറുകൾ കാട്ടാന വെള്ളത്തിനു നടുവിൽ കഴിഞ്ഞതായാണ് വിവരം. പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകൾ താഴ്തിയാണ് വെള്ളം നിയന്ത്രിച്ച് ആനയെ രക്ഷിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2OqHFJW
via
IFTTT
No comments:
Post a Comment