തിരുവനന്തപുരം:മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സി പി എം നിർദേശത്തിന് എൽ ഡി എഫ് യോഗത്തിന്റെ അംഗീകാരം. ഇ പി ജയരാജൻ മന്ത്രിസ്ഥാനത്ത്തിരികെയെത്തും. നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ. തുടർന്ന് 11 മണിക്ക് ഇ പി ജയരാജൻ പങ്കെടുക്കുന്ന മന്ത്രിസഭായോഗം നടക്കും. ഇതോടെ മന്ത്രിസഭയിലെ സി പി എം അംഗങ്ങളുടെ എണ്ണം 13 ആകും. ബന്ധുനിയമന വിവാദത്തെ തുടർന്നാണ് ജയരാജൻ മുമ്പ് രാജിവച്ചത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകൾ തന്നെയാണ് ജയരാജന് ലഭിക്കുക. ജയരാജനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം നിർദേശം കഴിഞ്ഞദിവസം സി പി എം മുന്നോട്ടുവച്ചിരുന്നു. ഇതിന് എൽ ഡി എഫ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. സി പി ഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകുന്നതിനും യോഗം അംഗീകാരം നൽകി. content highlights:LDF approves reorganization of ministry
from mathrubhumi.latestnews.rssfeed https://ift.tt/2MiJRWx
via
IFTTT
No comments:
Post a Comment