ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്. മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരുമടക്കം ഇന്ത്യയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന ബഹളത്തിലാണ്. പലരും ടീം കോമ്പിനേഷനെ വിമർശിച്ചപ്പോൾ മറ്റു ചിലർ കാലാവസ്ഥയെയാണ് കുറ്റം പറയുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ശശി തരൂർ എം.പി. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഇംഗ്ലണ്ടിൽ നാണംകെട്ടത് വിശ്വസിക്കാൻ പ്രയാസമായ കാര്യമാണെന്നും ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഒന്നു പോരാടുക പോലും ചെയ്യാതെ കീഴടങ്ങിയത് അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ട്വീറ്റ് ചെയ്ത ശശി തരൂർ ഇതൊരു ദു:സ്വപ്നമായി കണ്ട് അതിൽ നിന്ന് എല്ലാവരും പെട്ടെന്ന് ഉണരട്ടേയെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു. എന്നാൽ തരൂരിന്റെ ട്വീറ്റിന് താഴെ ഒരു ആരാധകൻ ബ്രാഡ്മാന്റെ ഓസ്ട്രേലിയ നടത്തിയ തിരിച്ചുവരവിനെ കുറിച്ച് ഓർമിപ്പിച്ചു. 1936-ൽ ഇംഗ്ലണ്ടിനെതിരെ 2-0ന് പിന്നിൽ നിന്നശേഷം അടുത്ത മൂന്ന് ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കുകായിരുന്നു ഓസ്ട്രേലിയ. ഇതിന് സൂപ്പർ മറുപടി തന്നെ നൽകി തരൂർ. സ്കൂൾ കുട്ടികൾ കാണുന്ന സ്വപ്നം പോലെയാണത്. അങ്ങിനെയൊരു സ്വപ്നത്തിൽ നമുക്കും മുഴുകിയിരിക്കാം. മൂന്നാം ടെസ്റ്റിൽ ലഞ്ചിന് മുമ്പ് ശിഖർ ധവാൻ സെഞ്ചുറി അടിക്കുകയും പന്ത് കുത്തിത്തിരിയുന്ന പിച്ചിൽ കുൽദീപ് യാദവ് ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തുകയും ചെയ്യും. അരങ്ങേറ്റത്തിൽ തന്നെ റിഷഭ് പന്ത് സെഞ്ചുറി അടിക്കും. ചേതേശ്വർ പൂജാര അഞ്ച് ദിവസവും ബാറ്റ് ചെയ്യും. നമുക്കെല്ലാം അത് സ്വപ്നം കാണാം. ഇതായിരുന്നു ശശി തരൂരിന്റെ മറുപടി. Content Highlights: Shashi Tharoor Shocked By Indias Lords Debacle, Dreams Of Sensational Comeback
from mathrubhumi.latestnews.rssfeed https://ift.tt/2KM5UjP
via
IFTTT
No comments:
Post a Comment