'അഹിംസാ ഇറച്ചി' പുറത്തിറക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് മനേകാ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

'അഹിംസാ ഇറച്ചി' പുറത്തിറക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് മനേകാ ഗാന്ധി

ഹൈദരാബാദ്: ഇന്ത്യ അഹിംസാ ഇറച്ചി (ക്ലീൻമീറ്റ്) പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി. വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടിത്തമാകും ഇതെന്നും മന്ത്രി വ്യക്തമാക്കി. ജീവക-ഭക്ഷണ സാങ്കേതികവിദ്യാ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളുടെ കോശങ്ങൾ ഉപയോഗിച്ച് ലാബുകളിൽ കൃത്രിമമായി നിർമ്മിക്കുന്ന ഇറച്ചിയെ ആണ് ക്ലീൻ മീറ്റ്എന്ന് വിളിക്കുന്നത്. കൾച്ചേർഡ് മീറ്റ് സിന്തറ്റിക്ക് മീറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ആഗോള ഭക്ഷണ മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ ഇറച്ചി ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. ഈ ഇറച്ചി നിർമിക്കുമ്പോൾ ഒരുജീവിയെയും കൊല്ലേണ്ടതില്ല എന്നതിനാലാണ് ഇത് അഹിംസാ ഇറച്ചി എന്നും അറിയപ്പെടുന്നത്. 66 ശതമാനം ആളുകളും ഈ കൃത്രിമ ഇറച്ചി സ്വീകരിക്കാൻ തയ്യാറാണെന്ന് സർവേകൾ വ്യക്തമാക്കുന്നതായി മന്ത്രി വ്യക്തമാക്കി. നിരവധി ഐ.ടി ഭീമൻമാർ ഈ സാങ്കേതിക വിദ്യയിൽ നിക്ഷേപിക്കാൻതയ്യാറെയുക്കുകയാണ്. 46 ശതമാനം ആളുകൾ അഹിംസാ ഇറച്ചി സ്ഥിരമായി വാങ്ങാൻ തയ്യാറാണ്. 53 ശതമാനം ആളുകൾ സാധാരണ ഇറച്ചി മാറ്റി അഹിംസാ ഇറച്ചി ഉപയോഗിക്കാൻ തയ്യാറാണ്. കോശ നിർമ്മിത ഈറച്ചികൾ ലഭ്യമാണെങ്കിലും ഇത്വിപണി വ്യപകമാക്കാൻകഴിയണം. നമ്മൾ വിദേശ കമ്പനികളെ ഈ മേഖലയിൽ അനുവദിച്ചാൽ അഹിംസാ ഇറച്ചി വലിയ ചിലവേറിയതാകും. സാധാരണ ഇറച്ചിയെ പൂർണമായും മാറ്റി അഹിംസാ ഇറച്ചി ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. ദ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലാർ ബയോളജി (സി.സി.എം.ബി) എന്ന സ്ഥാപനത്തോട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഹിംസാ ഇറച്ചി മാർക്കറ്റിൽ പുറത്തിറക്കാനുള്ള സാങ്കേതിക വിദ്യ നിർമ്മിക്കാനും മന്ത്രി നിർദേശിച്ചു. മദ്യ നിർമ്മാണ ശാലകൾ പോലെ ഇറച്ചി നിർമ്മാണ ശാലകൾ വൈകാതെ ഇന്ത്യയിൽ വരുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്ദർ അഭിപ്രായപ്പെട്ടു. വെങ്കീസ് ഉൾപ്പടെയുള്ള കോർപ്പറേറ്റ് ഭീമൻമാർ ഈ മേഖലയിൽ ഗവേഷണങ്ങൾ തുടങ്ങി കഴിഞ്ഞു content highlights:India is now ready for ahimsa meat: Maneka Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2BL2A95
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages