സ്വര്‍ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബുലൈസ് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

സ്വര്‍ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബുലൈസ് പിടിയില്‍

തൃശൂർ: സ്വർണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബുലൈസ് തൃശൂരിൽ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. തൃശൂരിൽ ലുലു കൺവെൻഷൻ സെന്ററിൽ നടന്ന ബന്ധുവിന്റെ വിവാഹത്തിനായി രഹസ്യമായി എത്തിയപ്പോഴാണ് പിടികൂടിയത്. അബുലൈസ് എത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 2013 മുതലാണ് കൊടുവള്ളി സ്വദേശിയായ അബുലൈസ് ഒളിവിൽ പോയത്. ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിദേശത്തായിരുന്ന ഇയാളെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നേപ്പാൾ വഴി ഇയാൾ ഇതിനോടകം നിരവധി തവണ രാജ്യത്തെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങൾ വഴിയും നേപ്പാൾ വഴിയും ഇയാൾ വിദേശത്ത് നിന്ന് സ്വർണം കടത്തിയെന്നാണ് കേസ്. ഉന്നത രാഷ്ട്രീയവൃത്തങ്ങളുമായും ഇയാൾക്ക് ബന്ധമുള്ളതായി ആരോപണമുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2LtOeto
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages