ജക്കാർത്ത: ഏഷ്യൻ ഗെയിംസ്വനിതാ സ്ക്വാഷിൽ ഇന്ത്യക്ക് രണ്ട് വെങ്കലം മാത്രം. സെമിഫൈനലിൽ ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും തോറ്റതോടെയാണിത്. മലേഷ്യൻ താരങ്ങളോടായിരുന്നു ഇരുവരുടേയും തോൽവി. ഇതോടെ സ്ക്വാഷ് വനിതാ സിംഗിൾസിൽ മലേഷ്യൻ താരങ്ങൾ തമ്മിലുള്ള ഫൈനലിന് കളമൊരുങ്ങി. ഡേവിഡ് നിക്കോളാനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ദീപികയുടെ തോൽവി. സ്കോർ: 11-7, 11-9,11-6. 2014-ലെ ഏഷ്യൻ ഗെയിംസ് സെമിയിലും ഇതേ താരത്തോട് ദീപിക പരാജയപ്പെട്ടിരുന്നു. അന്നും ഇന്ത്യൻ താരം വെങ്കലത്തിലൊതുങ്ങി. ശിവശങ്കരി സുബ്രഹ്മണ്യത്തോടെയാരുന്നു ജോഷ്നയുടെ തോൽവി. ഒരു സെറ്റ് ജോഷ്ന നേടിയെങ്കിലും മൂന്ന് സെറ്റ് സ്വന്തമാക്കി മലേഷ്യൻ താരം ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. Content Highlights: Asian Games Squash Dipika Pallikal Joshna Chinappa
from mathrubhumi.latestnews.rssfeed https://ift.tt/2o8Bxej
via
IFTTT
No comments:
Post a Comment