അമലു കതിര്‍മണ്ഡപത്തിലേക്ക് പോയത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ; പ്രളയത്തെ തുടര്‍ന്ന് ഏറ്റവും വലയ്ക്കുന്നത് ശവസംസ്‌കാര ചടങ്ങുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

അമലു കതിര്‍മണ്ഡപത്തിലേക്ക് പോയത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ; പ്രളയത്തെ തുടര്‍ന്ന് ഏറ്റവും വലയ്ക്കുന്നത് ശവസംസ്‌കാര ചടങ്ങുകള്‍

ആലപ്പുഴ : കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പാട്ടത്തില്‍ സാബു -പുഷ്പ ദമ്പതികളുടെ മകള്‍ അമലു കതിര്‍മണ്ഡപത്തിലേക്ക് പോയത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്. പ്രളയം വിഴുങ്ങിയ കുട്ടനാട്ടില്‍ നിന്ന് പലായനം ചെയ്യപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങളിലൊന്നാണ് അമലുവിന്റേത്. ചങ്ങനാശേരി തെങ്ങണ സ്വദേശി സജിത്തായിരുന്നു വരന്‍. കുട്ടനാട്ടിലെ കൃഷ്ണപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ 17ന് അമലുവിന്റെ കുടുംബം വീടുപേക്ഷിച്ച് പോന്നു.

തുടര്‍ന്ന് വരന്റെ ഗൃഹത്തോടടുത്ത് തെങ്ങണയില്‍ തന്നെയുള്ള ക്യാമ്പില്‍ ഒത്തു ചേര്‍ന്നു. അമലുവിന്റെ കുടുംബത്തിലെ നാല് വീടുകളിലായുള്ള 21 പേര്‍ക്ക് ഇവിടെ പ്രത്യേക താമസസൗകര്യവും നല്‍കി. വിദേശത്തു നിന്നെത്തിയ വരന് മടങ്ങിപ്പോകാനുള്ള സൗകര്യംകൂടി കണക്കിലെടുത്തപ്പോള്‍ വിവാഹം മാറ്റിവയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ 19ന് നിശ്ചയിച്ച സമയത്തുതന്നെ മാടപ്പള്ളി എസ്.എന്‍.ഡി.പി ശാഖാ ഗുരുക്ഷേത്രത്തില്‍ വിവാഹച്ചടങ്ങ് ലളിതമായി നടന്നു. അടുത്ത ബന്ധുക്കളായ 35ഓളം പേരുടെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായി. ആലപ്പുഴയിലേയും ചേര്‍ത്തലയിലേയും കണിച്ചുകുളങ്ങരയിലേയും ക്യാമ്പുകളിലുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ക്കുപോലും എത്താനായില്ല.

ചിങ്ങമാസത്തില്‍ ഒട്ടേറെ വിവാഹങ്ങള്‍ക്ക് ഒരുക്കമായിരുന്നു. ഭൂരിഭാഗവും മാറ്റിവയ്ക്കുകയാണ്. ചെങ്ങന്നൂരില്‍ വിവാഹത്തിനായി പെയിന്റടിച്ച് ഒരുക്കിയ വീടുകള്‍ പലതും തകര്‍ന്നു. സ്വര്‍ണാഭരണങ്ങളടക്കം നഷ്ടമായവരും കുറവല്ല. മരണമടയുന്നവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതാണ് ബന്ധുക്കളെ ഏറ്റവും വലയ്ക്കുന്നത്. കഴിഞ്ഞദിവസം മരിച്ച കുട്ടനാട്ടിലെ ചമ്പക്കുളം കൊണ്ടാക്കല്‍ പള്ളി ഇടവകാംഗംവടക്കനാട് പെണ്ണമ്മ ജോസഫി (80)ന്റെ മൃതദേഹം ഇന്നലെ ആലപ്പുഴയിലെ തത്തംപള്ളി സെന്റ് െമെക്കിള്‍സ് പള്ളിയിലാണ് അടക്കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച നീലംപേരൂര്‍ ചെറുകര മുണ്ടകപ്പാടത്ത് എന്‍.സി ചെല്ലപ്പ (78)ന്റെ മൃതദേഹവും കലവൂരിലെ സഹോദരന്റെ വീട്ടിലാണ് സംസ്‌കരിച്ചത്. രണ്ട് മാസത്തിനിടെ രണ്ട് വെള്ളപ്പൊക്കവും ഒടുവില്‍ പ്രളയം തന്നെയും കീഴ്‌പ്പെടുത്തിയ കുട്ടനാട്ടിലെ ജനങ്ങള്‍ സങ്കടത്തിലാണ്. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും എപ്പോള്‍ വീട്ടിലേക്ക് മടങ്ങിപ്പോകുമെന്ന് പറയാനാകുന്നില്ല. ദീര്‍ഘകാലം വെള്ളക്കെട്ടിലായതിനാല്‍ ബലക്ഷയമുണ്ടയ വീടുകളില്‍ ഇനിയുള്ള വാസം സുരക്ഷിതമല്ലെന്ന ആശങ്കയും ശുദ്ധജല ദൗര്‍ലഭ്യവുമെല്ലാം കുട്ടനാട്ടുകാര്‍ക്ക് ആധിയേറ്റുന്നു.



from mangalam.com https://ift.tt/2LkAVLV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages