ബെംഗളൂരു: പ്രളയ ബാധിതര്‍ക്കായി സുധാ മൂര്‍ത്തിയും സംഘവും കിറ്റുകള്‍ ഒരുക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഭാര്യയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ മാര്‍ത്തി കുടകില്‍ ദുരിതം അനുഭവിക്കുന്ന പ്രളയ ബാധിതര്‍ക്ക് ഭക്ഷണങ്ങള്‍ പാക്ക് ചെയ്യുന്നിടത്ത് ഊര്‍ജ്ജസ്വലമായി ജോലി ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വസ്ത്രം അടക്കമുള്ള ഓരോ വസ്തുക്കളും പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതും പിന്നീട് കസേരയില്‍ ഇരുന്ന കൂടുകളിലാക്കുകയും ചെയ്യുന്നുണ്ട്. കര്‍ണാടകത്തിലെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ അടക്കം നിരവധിയാളുകള്‍ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. അമ്മ എന്നാണ് സുധാ മൂര്‍ത്തിയെ എല്ലാവരും അഭിസംബോധന ചെയ്തത്.
Amma 🙏🙏 #Sudha Murthy @infosys Support to #KeralaFlood #Coorgfloods pic.twitter.com/1036D389DT— Sadananda Gowda (@DVSBJP) August 21, 2018
from mangalam.com https://ift.tt/2w66nc1
via IFTTT
No comments:
Post a Comment