മഹാപ്രളയം; മകന്റെ വിവാഹ ചെലവുകള്‍ വെട്ടിച്ചുരുക്കി ഗായകന്‍ ഉണ്ണി മേനോന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

മഹാപ്രളയം; മകന്റെ വിവാഹ ചെലവുകള്‍ വെട്ടിച്ചുരുക്കി ഗായകന്‍ ഉണ്ണി മേനോന്‍

തൃശൂര്‍: മഹാപ്രളയത്തില്‍ നട്ടം തിരിയുന്ന സമയം മകന്റെ വിവാഹച്ചെലവുകള്‍ വെട്ടിച്ചുരുക്കി ഗായകന്‍ ഉണ്ണി മേനോന്‍. ആര്‍ഭാടമായി വിവാഹം നടത്താനായിരുന്നു പദ്ധതി. ഇതിനായി മാറ്റി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു.

ഈ മാസം 26നാണ് ഉണ്ണി മേനോന്‍ മകന്‍ അങ്കുറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. തൃശൂരില്‍ ആഘോഷമായി വിവാഹം നടത്താനായിരുന്ന നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാല്‍ പ്രളയത്തില്‍ നാട് മുഴുവന്‍ തകര്‍ന്നടിഞ്ഞ സമയം വിവാഹം ആഘോഷമാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഇവര്‍. വിവാഹം അതേ മുഹൂര്‍ത്തത്തില്‍ ചെന്നൈ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തില്‍ ലളിതമായി നടത്തും.

ഈ സമയത്ത് ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടതെന്ന് അങ്കുറും പറയുന്നു. പ്രളയക്കെടുതികളില്‍ നിന്നും ഉയിര്‍ത്തെണീക്കുവാന്‍ കേരളത്തിന് വേണ്ടതും ഇത്തരം നന്മ നിറഞ്ഞ തീരുമാനങ്ങളാണ്.



from mangalam.com https://ift.tt/2LkE1iX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages