മലയാളികളുടെ ഏറ്റവും വലിയ ആഘോഷവും സന്തോഷവുമായ ഓണക്കാലത്താണ് കണ്ണീരായി പ്രളയം വന്നത്. പക്ഷേ ഈ ദുരിതത്തിലും പരസ്പരം താങ്ങായി എല്ലാവരും ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഓണചിരി കേരളത്തില്‍ വിരിയും എന്നു തന്നെയാണ് പ്രതീക്ഷ. ഇതിനൊരു ആശയം കളക്ടര്‍ ബ്രോ പ്രശാന്ത് ഐഎഎസ് പങ്കുവെച്ചു.
‘ഉള്ളത് കൊണ്ട് ഓണം
തിരുവോണത്തിന് റിലീഫ് ക്യാമ്പുകളിൽ സദ്യ പ്ലാൻ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്. ക്യാമ്പ് വിട്ട് പോയവർക്കും നാട്ടുകാർക്കും, എല്ലാർക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്രേഷൻ?
ഇക്കൊല്ലം ഓണം വീട്ടിൽ ഒറ്റക്കൊറ്റക്കല്ല, കൂട്ടായിട്ട് ഒരുമിച്ച്... പറ്റൂല്ലല്ലേ?’ കളക്ടര്‍ ബ്രോ കുറിച്ചു. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.
from mangalam.com https://ift.tt/2w66vbv
via IFTTT
No comments:
Post a Comment