ആള്‍ക്കൂട്ട കൊലയ്ക്കു കാരണം തൊഴിലില്ലായ്മയും നോട്ടുനിരോധവും ജി.എസ്.ടിയുമെന്ന് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

ആള്‍ക്കൂട്ട കൊലയ്ക്കു കാരണം തൊഴിലില്ലായ്മയും നോട്ടുനിരോധവും ജി.എസ്.ടിയുമെന്ന് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിച്ചുവരുന്നതിനു കാരണം തൊഴിലില്ലായ്മയും നോട്ടുനിരോധനവും ജി.എസ്.ടിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഭരണത്തില്‍ ജോലിയില്ലാത്തതിനെ തുടര്‍ന്നുള്ള യുവാക്കളുടെ രോഷവും നോട്ട്‌നിരോധനം മൂലം ചെറുകിട കച്ചവടങ്ങള്‍ തകര്‍ന്നതും മോശമായി വിധത്തില്‍ ജി.എസ്.ടി നടപ്പാക്കിയതുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍.

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ സംസാരിക്കവേയാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. വികസന പ്രക്രിയയില്‍ നിന്ന് ജനങ്ങളെ പുറന്തള്ളുകയാണെങ്കില്‍ ഐഎസ്‌ഐഎസ് പോലെയുള്ള സമാന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ഈ 21ാം നൂറ്റാണ്ടിലും ജനങ്ങളെ തള്ളിക്കളയുന്നത് വളരെ അപകടകരമായ സാഹചര്യമാണ്. ഈ നൂറ്റാണ്ടിലും ജനങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും ആ രംഗത്തേക്ക് വരുമെന്നും രാഹുല്‍ പറയുന്നു.

വലിയൊരു വിഭാഗം ജനത വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ്. ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ വികസനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. ലോകത്തുണ്ടാകുന്ന രൂപാന്തരീകരണത്തിന് അനുസൃതമായ സംരക്ഷണം ജനതയ്ക്ക് നല്‍കണം.

ആദിവാസികള്‍ക്കും പാവപ്പെട്ട കര്‍ഷകര്‍ക്കും കീഴജാതിയില്‍പെട്ടവര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും ഉന്നതകുല ശ്രേണിയില്‍പെട്ടവര്‍ക്കൊപ്പമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. അവര്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹവും അതാണ്. അത് വളരെ അപകടകരവുമാണ്.

നോട്ട് നിരോധനം നടപ്പാക്കുകവഴി ചെറുകിട ഇടത്തരം ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക് തടഞ്ഞു. ഇതു ലക്ഷക്കണക്കിന് ആളുകളെ തൊഴില്‍ രഹിതരാക്കി. സാമാന്യബോധമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതു ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കി. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ താന്‍ മോഡിയെ ആലിംഗനം ചെയ്തതില്‍ പാര്‍ട്ടിയില്‍ തന്നെ പയര്‍ക്കും വിയോജിപ്പുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. പിതാവ് രാജീവ് ഗാന്ധിയെ കുറിച്ചുള്ള ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. തന്റെ പിതാവിനെ കൊലപ്പെടുത്തിയ ആള്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടു കിടക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. അയാളെ നോക്കി അയാളുടെ കുട്ടികള്‍ കരയുകയായിരുന്നു. രാജീവ് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്‍ടിടിഇ നേതാവ് വെലുപ്പിള്ള പ്രഭാകരനെ 2009ല്‍ ശ്രീലങ്കന്‍ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം പരാമര്‍ശിക്കുകയായിരുന്നു രാഹുല്‍.



from mangalam.com https://ift.tt/2LiULas
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages