ന്യൂഡല്‍ഹി: വൃത്തി, സ്വത്ത്, സ്വീകരിക്കല്‍, അക്കൗണ്ടുകള്‍ തുടങ്ങിയ കാര്യത്തില്‍ എല്ലാ മതസ്ഥാപനങ്ങളും ചാരിറ്റബിള്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സുപ്രീംകോടതി വമ്പന്‍ ജുഡീഷ്യല്‍ ഓഡിറ്റിനൊരുങ്ങുന്നു. ഇക്കാര്യത്തിലുള്ള വിവിധ പരാതികള്‍ പൊതു താല്‍പ്പര്യ വ്യവഹാരമായി പരിശോധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതികളിലേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും മോസ്‌ക്കുകളും പള്ളികളും മറ്റ് മത സ്ഥാപനങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും ഈ പരിധിയില്‍ വരും. സന്ദര്‍ശകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, നോക്കി നടപ്പിലെ കെടുകാര്യസ്ഥത, വൃത്തിയും ശുദ്ധിയും വരുത്തത്തക്ക വിധം നടപ്പാക്കുന്ന കേടുപാടുകള്‍, ഭക്തര്‍ക്ക് ഉപയുക്തമാകുന്ന രീതിയില്‍ കാര്യങ്ങളുടെ നടപ്പാക്കല്‍, ദേവാലയവുമായി ബന്ധപ്പെട്ട സ്വത്ത് സമ്പാദ്യങ്ങളുടെ സംരക്ഷണം, പരിഗണിക്കാത്ത കാര്യങ്ങള്‍, സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരിഗണിക്കാത്ത കാര്യങ്ങള്‍ എന്നിവയെല്ലാം പരിധിയില്‍ വരുമെന്ന് ജസ്റ്റീസ് ആദര്‍ശ് കെ ഗോയല്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു.
ഇന്ത്യയിലെ 20 ലക്ഷം ക്ഷേത്രങ്ങളും മൂന്ന് ലക്ഷം മോസ്‌ക്കുകളും പതിനായിര കണക്കിന് പള്ളികളും ചേര്‍ന്ന് നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ജില്ലാ കോടതികള്‍, ഹൈക്കോടതികള്‍, സുപ്രീംകോടതി എന്നിവിടങ്ങളിലായി അനേകം ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കോടി കേസുകളാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 7000 ക്ഷേത്രങ്ങളുണ്ടെന്നാണ് അമിക്യസ് ക്യുരി ഗോബാല്‍ സുബ്രഹ്മണ്യം തന്നെ സുപ്രീംകോടതിയെ അറിയിച്ചത്.
ക്ഷേത്രങ്ങളെ കൂടാതെ അവയുടെ പരിഗണന നല്‍കുന്നതും പട്ടികയില്‍ വരാത്തതുമായ ആല്‍ത്തറകളും നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ എന്തെങ്കിലും പ്രത്യേക ചട്ടം കണക്കാക്കിയിട്ടില്ല എന്നത് വെല്ലുവിളി കൂട്ടുന്നു. പരാതികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ ആളും സമയവും വേണമെങ്കില്‍ ജില്ലാ ജഡ്ജിക്ക് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം സ്വീകരിക്കാവുന്നതാണ്. പുരിയിലെ ജഗന്നാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട് മൃണാളിനി പാധി എന്നയാള്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിധി.
from mangalam.com https://ift.tt/2w6BMuL
via IFTTT
No comments:
Post a Comment