ഡല്‍ഹി: 500 രൂപയ്ക്ക് വേണ്ടി 24കാരന്‍ കൊലപാതകിയായി. എട്ട് പ്രാവശ്യം കുത്തി ക്രൂരമായ കൊലപാതകമാണ് യുവാവ് നടത്തിയത്. ഡല്‍ഹിയിലെ കല്യാണ്‍പുരിയിലാണ് സംഭവം. 500 രൂപയ്ക്ക് വേണ്ടി യുവാവിനോട് പ്രതി വഴക്കടിക്കുകയും ഒടുവില്‍ ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. വിവാഹ വാര്‍ഷികത്തിന് ഒരു ദിവസം ശേഷിക്കെയാണ് ഇയാള്‍ കൊലചെയ്യപ്പെട്ടത്.
സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഷഹ്‌റുഖ് ഖാന്‍ എന്നയാളാണ് കൊലചെയ്യപ്പെട്ടത്. ഘാലിത് മുഹമ്മദ് എന്നയളാണ് പ്രതി. 500 രൂപയ്ക്ക് ഘാലിതില്‍ നിന്നും ഷാഹ്രൂഖ് ഒരു ഫോണ്‍ വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മോഷ്ടിച്ച ഫോണാണ് തനിക്ക് കിട്ടിയതെന്ന് അറിഞ്ഞതോടെ ഷഹ്‌റൂഖ് ഇതി ഘാലിതിന് തിരികെ നല്‍കാന്‍ ചെന്നു. എന്നാല്‍ ഇത് അംഗീകരിക്കാനോ ഫോണ്‍ തിരികെ വാങ്ങാനോ പണം തിരികെ നല്‍കാനോ ഘാലിത് സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഘാലിത് ഷാഹ്‌റൂഖിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. എട്ട് പ്രാവശ്യമാണ് ഘാലിത് ഷാഹ്‌റൂഖിനെ കുത്തിയത്.
ഘലീതിന്റെ 17കാരന്‍ അനുജനും സുഹൃത്തും സംഭവത്തില്‍ കൂട്ട് പ്രതികളാണ്. ഘലീതിനെയും അനുജനെയും സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. മൂന്നാമനെ പിറ്റെ ദിവസം രാവിലെയാണ് പിടികൂടിയത്.
ഷഹ്‌റൂഖിന്റെ അനുജത്തി ഷബ്‌നൂരാണ് സംഭവം കാണുന്നത്. ഖാനെ എട്ട് പ്രാവശ്യം കുത്തിയ ശേഷം ഘലീത് ഓടി രക്ഷപ്പെടുകയായിരുന്നു. ഷബ്‌നൂര്‍ ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഷാഹ്‌റൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
from mangalam.com https://ift.tt/2w7JSn4
via IFTTT
No comments:
Post a Comment