കോഴിക്കോട്: പ്രളയത്തെ തുടർന്ന് റദ്ദാക്കിയ തീവണ്ടി ഗതാഗതം സംസ്ഥാനത്ത് ഭാഗികമായി പുനഃസ്ഥാപിച്ചു. ചില വണ്ടികൾ പൂർണ്ണമായുംചിലത് ഭാഗികമായും റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്. 22114- കൊച്ചുവേളി- ലോക്മാന്യ തിലക് എക്സ്പ്രസ് 16308- കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് 12081- കണ്ണൂർ-തിരുവനന്തുപുരം ജനശതാബ്ദി എക്സ്പ്രസ് 12082- തിരുവനന്തുപരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് 16605- മംഗലാപുരം- നാഗർകോവിൽ ഏറനാട് എക്സ്പ്രസ് 12258- കൊച്ചുവേളി- യശ്വന്ത്പുർ എക്സ്പ്രസ് 12678- എറണാകുളും- കെ.എസ്.ആർ.ബെംഗളൂരു എക്സ്പ്രസ് 16525- കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് 56664- കോഴിക്കോട്- തൃശൂർ പാസഞ്ചർ 56361- ഷൊർണൂർ- എറണാകുളം പാസഞ്ചർ 10216- എറണാകുളും- മഡ്ഗാവ് എക്സ്പ്രസ് കൊല്ലം-പുനലൂർ-കൊല്ലം പാസഞ്ചർ (56332/56331, 56334/56333 56338/56337), കൊല്ലം-ചെങ്കോട്ട-പുനലൂർ പാസഞ്ചർ എന്നിവ തിങ്കളാഴ്ച റദ്ദാക്കി. 12618- മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് 16331- ശിവാജി മഹാരാജ്- തിരുവനന്തപുരം എക്സ്പ്രസ് (തിരുവനന്തപുരം ഡബ്ല്യൂ എക്സ്പ്രസ്) 16337- ഓഖ-എറണാകുളം എക്സ്പ്രസ് 16349- ഷൊർണൂർ- നിലമ്പൂർ എക്സ്പ്രസ് 16605- ഏറനാട് എക്സ്പ്രസ് 22654- നിസാമുദ്ദീൻ-തിരുവനന്തപുരം വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 22660- ഡെറൂഡൂൺ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയ വണ്ടികൾ 16341-ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ സർവീസ് റദ്ദാക്കി. 13352 ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ആലപ്പുഴക്കും ചെന്നൈക്കും ഇടയിൽ ഓടില്ല. അതേ സമയം ഈ വണ്ടി ചെന്നൈയിൽ നിന്ന് ഷെഡ്യൂൾ സമയത്ത് തന്നെ ധൻബാദിലേക്ക് പുറപ്പെടും. 16606- നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ് നാഗർകോവിലിനും തിരുവനന്തപുരത്തിനും ഇടിയിൽ സർവീസ് നടത്തില്ല. 18-ാം തിയതി പുറപ്പെട്ടട്രെയിൻ നമ്പർ 16337 ഓഖ -എറണാകുളം എക്സ്പ്രസ് ഷൊർണൂരിനും എറണാകുളത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. 12217 കൊച്ചുവേളി-ഛണ്ഡീഗഢ് കേരള സമ്പർക് ക്രാന്തി എക്സ്പ്രസ് കൊച്ചുവേളിക്കും മംഗലാപുരത്തിനും ഇടയിൽ ഓടില്ല. ഈ വണ്ടി മംഗലാപുരത്ത് നിന്ന് കൃത്യ സമയത്ത് തന്നെ ഛണ്ഡീഗഢിലേക്ക് പുറപ്പെടും. 22643- എറണാകുളം പതാൻ എക്സ്പ്രസ് എറണാകുളത്തിനും കോയമ്പത്തൂരിനും ഇടയിൽ ഓടില്ല. ഈ വണ്ടി കോയമ്പത്തൂരിൽ നിന്ന് കൃത്യസമയത്ത് പുറപ്പെടും. ചെന്നൈ എഗ്മൂർ-എറണാകുളം (06097) സ്പെഷ്യൽ എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ 11.50-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച 11-ന് എറണാകുളം ജങ്ഷനിലെത്തും. തിരുച്ചിറപ്പള്ളി, മധുരൈ, തിരുനെൽവേലി, നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ റൂട്ടിലാണ് ഓടുക. പനലൂർ-കന്യാകുമാരി-പുനലൂർ (56715/56716) തിങ്കളാഴ്ച കൊല്ലത്തിനും പുനലൂരിനും ഇടയിൽ ഓടില്ല. ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ (56365/56366) പാസഞ്ചർ തിങ്കളാഴ്ച കൊല്ലത്തിനും പുനലൂരിനും ഇടയിൽ ഓടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2MooP9W
via
IFTTT
No comments:
Post a Comment