ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് യാത്രമുടങ്ങിയവരുടെ സൗകര്യം മാനിച്ച് ജെറ്റ് എയർവെയ്സ് കേരളത്തിൽ ഞായറാഴ്ച മുതൽ കൂടുതൽ സർവീസുകൾ ആരംഭിച്ചു. 21, 22 തീയതികളിലായി ആറ് അന്താരാഷ്ട്ര സർവീസുകളും ഞായറാഴ്ച മുതൽ 26 വരെയുള്ള എല്ലാ ദിവസങ്ങളിലും നാല് വീതം ആഭ്യന്തര സർവീസുകളുമാണ് നടത്തുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് എല്ലാ സർവീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 10.35 ഓടെ അവിടെ എത്തും. തിരിച്ച് ദുബായിൽ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും. 22-ാം തിയതിയും ഇതേ സമയത്ത് ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സർവീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്ക് ഒരു സർവീസുണ്ട്. തിരിച്ച് 10 മണിക്ക് ദമാമിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് പുലർച്ച 5.30 ന് എത്തും. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളിൽ അധിക സർവീസുകൾ നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2MzXXD3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages