രക്ഷകര്‍ക്ക് ടെറസില്‍നിന്ന് ഒരു 'താങ്ക്‌സ്' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

രക്ഷകര്‍ക്ക് ടെറസില്‍നിന്ന് ഒരു 'താങ്ക്‌സ്'

കൊച്ചി:പ്രളയക്കെടുതിയിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നാവികസേനാംഗങ്ങൾക്ക് കൊച്ചിയിൽനിന്ന് വ്യത്യസ്തമായ രീതിയിൽ ഒരു നന്ദിപ്രകാശനം. ടെറസിൽ വെളുത്ത പെയിന്റ് ഉപയോഗിച്ച്താങ്ക്സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാൻഡർ വിജയ് ശർമയ്ക്കും സംഘത്തിനും പ്രളയബാധിതർ നന്ദി അറിയിച്ചത്.വാർത്താ ഏജൻസിയായ എ എൻ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 17-ാം തിയതി നാവികസേനയിലെ പൈലറ്റ് വിജയ് വർമയും സംഘവും രണ്ടു സ്ത്രീകളെ ഈ വീടിനു മുകളിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. എന്നാൽ പ്രളയത്തിൽ കൈത്താങ്ങായ നാവികസേനാംഗങ്ങൾക്ക് ഹൃദയംനിറഞ്ഞ നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. സ്പോക് പേഴ്സൺ നേവിയുടെ ഔദ്യോഗിക ട്വിറ്റർ പേജും ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. #OpMadad #KeralaFloodRelief #KeralaFloods2018 A Thank You note painted on the roof of a house where the Naval ALH piloted by Cdr Vijay Varma rescued two women. Bravo... pic.twitter.com/xsaD1RfeIk — SpokespersonNavy (@indiannavy) August 20, 2018 #Kerala: A Thanks note painted on the roof of a house in Kochi from where the Naval ALH piloted by Cdr Vijay Varma had rescued two women on August 17. pic.twitter.com/lwxHkQwzXc — ANI (@ANI) August 20, 2018


from mathrubhumi.latestnews.rssfeed https://ift.tt/2OS0SVn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages